Advertisment

ക്രിക്കറ്റിന്റെ ഹൃദയം കളിക്കുന്ന പിച്ചാണ്... മികച്ച പിച്ചുകള്‍ ഒരുക്കിയാല്‍ ക്രിക്കറ്റ് ഒരിക്കലും വിരസമാവില്ലെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ടെസ്റ്റ് ക്രിക്കറ്റിന്റെ കൂടുതല്‍ ജനകീയമാക്കാന്‍ പുതിയ നിര്‍ദേശങ്ങൾ മുന്നോട്ട് വച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ടെസ്റ്റ് ക്രിക്കറ്റിനെ കാണികളെ ആകര്‍ഷിക്കാന്‍ മികച്ച പിച്ചുകള്‍ ഒരുക്കുകയാണ് ആദ്യം വേണ്ടതെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു.

Advertisment

publive-image

ക്രിക്കറ്റിന്റെ ഹൃദയം എന്ന് പറയുന്നത് കളിക്കുന്ന പിച്ച്‌ ആണെന്നും മികച്ച പിച്ചുകള്‍ ഒരുക്കിയാല്‍ ക്രിക്കറ്റ് ഒരിക്കലും വിരസമാവില്ലെന്നും സച്ചിന്‍ പറഞ്ഞു. മികച്ച പിച്ച്‌ ഒരുക്കിയാല്‍ ആവേശമുള്ള നിമിഷങ്ങളും മികച്ച ബൗളിംഗ് സ്പെല്ലുകളും മനോഹരമായ ബാറ്റിങ്ങും കാണാന്‍ സാധിക്കുമെന്നും സച്ചിന്‍ പറഞ്ഞു.

നിര്‍ഭാഗ്യവശാല്‍ സ്മിത്തിന് പരിക്കേറ്റെങ്കിലും ജോഫ്ര അര്‍ച്ചറുടെ ബൗളിംഗ് ടെസ്റ്റ് ക്രിക്കറ്റിനെ ആവേശം കൊള്ളിച്ചുവെന്നും ടെസ്റ്റ് ക്രിക്കറ്റിലേക്ക് ശ്രദ്ധ കൊണ്ട് വരാന്‍ സാധിച്ചെന്നും സച്ചിന്‍ പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ തുടങ്ങിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനെ കുറിച്ച്‌ തനിക്ക് അറിയാമെന്നും എന്നാല്‍ അത് കൊണ്ട് മാത്രം ക്രിക്കറ്റ് ആവേശഭരിതമാവില്ലെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

Advertisment