Advertisment

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: സംഭവം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി ,സാജന്റെ ആത്മഹത്യ ഗൗരവമായി പരിശോധിക്കും,  തെറ്റുണ്ടെങ്കില്‍ ഉറച്ച നടപടി ; ഉത്തരവാദിത്തം സിപിഎമ്മിനാണെന്ന് പ്രതിപക്ഷ നേതാവ്

New Update

തിരുവനന്തപുരം: കോടികള്‍ മുടക്കി നിര്‍മ്മിച്ച ആഡിറ്റോറിയത്തിന് പ്രവര്‍ത്താനുമതി നല്‍കുന്നത് വൈകിപ്പിച്ച അധികൃതരുടെ നടപടിയില്‍ മനംനൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം നിയമസഭയില്‍.

Advertisment

നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. സാജന്റെ ആത്മഹത്യയുടെ ഉത്തരവാദിത്വം സിപിഎമ്മിനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

publive-image

സംഭവംനിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാജന്റെ ആത്മഹത്യ ഗൗരവമായി പരിശോധിക്കും. തെറ്റുണ്ടെങ്കില്‍ ഉറച്ച നടപടിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

അതേസമയം കെട്ടിടത്തിന് അനുമതി നല്‍കുന്നതില്‍ ചട്ടലംഘനം ഉണ്ടായോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. ഇതിനോടനുബന്ധിച്ചുള്ള അന്വേഷണത്തിനായി ചീഫ് ടൗണ്‍ പ്ലാനറെ ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.

അനുമതി നല്‍കാന്‍ കാലതാമസം ഉണ്ടായോ എന്ന് പരിശോധിക്കും. റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ഉത്തരവാദിത്തം സിപിഎമ്മിനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു.

സാജന്റെ ആത്മഹത്യക്കു കാരണം ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സനാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ ബീന ആരോപണം ഉന്നയിച്ചു. ചെയര്‍ പേഴ്‌സണ്‍ വ്യക്തിവൈരാഗ്യം തീര്‍ത്തുവെന്ന് ബീന പറഞ്ഞു.പതിനാറ് കോടിയോളം മുടക്കി നിര്‍മ്മിച്ച ആഡിറ്റോറിയത്തിനാണ് നഗരസഭ പ്രവര്‍ത്തനാനുമതി വൈകിപ്പിച്ചതാണ് സാജന്റെ ആത്മഹത്യക്ക് കാരണം. സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിച്ച ആളാണ് സാജന്‍. എന്നാല്‍ അദ്ദേഹത്തെ പാര്‍ട്ടിക്കാര്‍ തന്നെ ചതിച്ചെന്നും ബീന കൂട്ടിച്ചേര്‍ത്തു.

Advertisment