Advertisment

ലോക്ക് ഡൗൺ തുടർന്നാൽ ഓട്ടോ, ടാക്സി, ബസ് തൊഴിലാളികളും ചെറുകിട വ്യാപാരികളും ആത്മഹത്യ ചെയ്യേണ്ടിവരും : സജി മഞ്ഞക്കടമ്പിൽ

New Update

publive-image

Advertisment

കോട്ടയം: കോവിഡിനെ പ്രതിരോധിക്കാൻ എല്ലവർക്കും പ്രതിരോധ വാക്സിൻ അടിയന്തിരമായി വിതരണം ചെയ്യുന്നതിനും, ആശുപത്രികളിൽ മതിയായ ചികിത്സാസൗകര്യങ്ങൾ ഏർപ്പെടുത്തുകയും, കുറഞ്ഞവരുമാനക്കാർക്കെങ്കിലും സൗജന്യ ചികിത്സ ഏർപ്പെടുത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കുകയാണ് ചെയ്യേണ്ടത് എന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപെട്ടു.

സർക്കാരുകൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെ മാസങ്ങളായി കോവിഡ് പ്രതിരോധത്തിന്റെ പേരിൽ രാജ്യത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നതു മൂലം ഒട്ടോ, ടാക്സി, ബസ്, തൊഴിലാളികളും, ചെറുകിട വ്യാപാരികളും അത്മഹത്യയുടെ വക്കിൽലാണെന്നും സജി പറഞ്ഞു.

ഈ സാഹചര്യത്തിലും ത്രിതല പഞ്ചായത്തുകളുടെയും, വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ കോവിഡിനെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് എന്നപേരിൽ ചെറുകിടക വ്യാപാരികളെയും, കർഷരെയും ഭീഷണിപ്പെടുത്തിയുള്ള സംഭാവന പിരിവും തട്ടിപ്പും നാട്ടിൽ നിത്യ സംഭവമായിരിക്കുകയാണെന്നും സജി കുറ്റപ്പെടുത്തി.

രാഷ്ട്രീയ പാർട്ടിയുടെ ലേബൽ പ്രദർശിപ്പിച്ചുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വേണ്ട എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടും, ചില സംഘടനകളുടെ പേര് വാഹനത്തിൽ പതിപ്പിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ കള്ളകടത്തും, വ്യാജമദ്യ വിൽപ്പനയും നാട്ടിൽ തകൃതിയായി നടക്കുകയാണെന്നും സജി ആരോപിച്ചു.

ഇത്തരക്കാരെ പരിശോധിക്കാതെ പോലീസ് വീട്ടുസാധനങ്ങൾ വാങ്ങാൻ പോകുന്നവരെയും, മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നവരെയും വേട്ടയാടുന്നത് അവസാനിപ്പിക്കണം എന്നും സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

ഇളവുകൾ അനുവധിച്ച് ജനങ്ങൾക്ക് തൊഴിൽ ചെയ്ത് ജീവിക്കാൻ സാഹചര്യം ഒരുക്കണമെന്നും, അല്ലാത്ത പക്ഷം സർക്കാർ സമ്പത്തിക പിന്നോക്കാവസ്ഥയുള്ള ഒരോ കുടുബത്തിനും പ്രതിമാസം 5000 രൂപായെങ്കിലും നൽകാൻ തയാറകണം എന്നും സജി അവശ്യപ്പെട്ടു.

kottayam news
Advertisment