Advertisment

നിര്‍ബന്ധിച്ച് ശമ്പളം പിടിക്കരുതെന്ന് എന്‍ജിഒ അസോസിയേഷന്‍; ഉപാധികളുമായി ജോയിന്റ് കൗണ്‍സില്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: നിര്‍ബന്ധിച്ച് ശമ്പളം പിടിക്കരുതെന്ന് എന്‍ജിഒ അസോസിയേഷന്‍. നിര്‍ബന്ധിച്ച് ശമ്പളം പിടിച്ചാല്‍ പണിമുടക്കുമെന്നും എന്‍ജിഒ അസോസിയേഷന്‍ അറിയിച്ചു.

അതേസമയം, സാലറി കട്ടില്‍ സിപിഐ അനുകൂല സംഘടന ഉപാധികള്‍ വച്ചു. നേരത്തെ പിടിച്ച ഒരു മാസത്തെ ശമ്പളം ഒക്ടോബറില്‍ നല്‍കണം, പിഎപ്, വായ്പാ തിരിച്ചടവ് എന്നിവ അഞ്ചു മാസത്തേക്ക് ഒഴിവാക്കണം തുടങ്ങിയ ഉപാധികളോടെ അഞ്ചു മാസത്തെ ശമ്പളം പിടിക്കാമെന്നാണ് ജോയിന്റ് കൗണ്‍സിലിന്റെ നിലപാട്.

പ്രതിമാസം ആറ് ദിവസത്തെ ശമ്പളം പിടിക്കാമെന്നും ജോയിന്റ് കൗണ്‍സില്‍ പറയുന്നു. പ്രതിഷേധം ശക്തമാണെങ്കിലും സാലറികട്ടില്‍ നിന്ന് പിന്നോട്ടുപോകാന്‍ സാധിക്കില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്.

Advertisment