Advertisment

സാമൂഹിക പ്രവർത്തകനും ഒഐസിസി ജുബൈൽ കുടുംബവേദി പ്രസിഡന്റുമായ സലിം വെളിയത്ത് നിര്യാതനായി

author-image
admin
New Update

publive-image

Advertisment

ജുബൈൽ: സാമൂഹിക പ്രവർത്തകനും ഒഐസിസി ജുബൈൽ കുടുംബവേദി പ്രസിഡന്റുമായ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി സലിം വെളിയത്ത്(50) ഹ്യദയാഘാതത്തെ തുടർന്ന് നിര്യാതനായി.

കഴിഞ്ഞ 20 വർഷത്തിലേറെയായി ജുഹൈലിലുള്ള ഇദ്ദേഹം അരാംകോ കമ്പനിയിൽ ​ഗുണമേന്മ പരിശോധനാ വിഭാ​ഗം ഇൻസ്പെക്ടർ ആണ്. മ്യതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ ആണ്.

ഭാര്യ: റീന, കാഞ്ഞിരപ്പള്ളി തേനംമാക്കൽ കുടുംബാം​ഗമാണ്. രണ്ട് മക്കൾ. കാഞ്ഞിരപ്പള്ളി ​ഗ്രാമപഞ്ചായത്തം​ഗവും ഐഎൻടിയുസി സംസ്ഥാന ഭാരവാഹിയുമായ സുനിൽ തേനംമാക്കലിന്റെ സഹോദരിയാണ് റീന

Advertisment