Advertisment

‘ തീവ്രവാദത്തിന് മതമില്ല ; കാരണം ഒരു മതവും ഹിംസ പ്രചരിപ്പിക്കുന്നില്ല ;‘ഏറെ വേദനയോടെയും ദേഷ്യത്തോടെയുമാണ് വിധി പുറപ്പെടുവിക്കുന്നത്’; സംഝോത സ്‌ഫോടനക്കേസില്‍ പ്രതികള്‍ രക്ഷപ്പെട്ടത് അന്വേഷണ സംഘത്തിന്റെ വീഴ്ചയെന്ന് കോടതി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ പ്രതികളെ വെറുതെ വിടേണ്ടി വന്നത് പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ കാരണമാണെന്ന് പ്രത്യേക എന്‍.ഐ.എ കോടതി. വ്യാഴാഴ്ച വിധിന്യായം പുറത്തുവന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്.

Advertisment

publive-image

ശക്തമായ തെളിവുകളുടെ അഭാവം കാരണമാണ് ഈ ‘ക്രൂരമായ ഹിംസ ശിക്ഷിക്കപ്പെടാതെ’ പോയതെന്നാണ് കോടതി പറയുന്നത്.

‘ തീവ്രവാദത്തിന് മതമില്ല. കാരണം ഒരു മതവും ഹിംസ പ്രചരിപ്പിക്കുന്നില്ല. ഒരു കോടതിക്കും പൊതുധാരണയുടെ അല്ലെങ്കില്‍ രാഷ്ട്രീയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ കഴിയില്ല. ആത്യന്തികമായി തെളിവുകളാണ് നിയമത്തില്‍ ഏറ്റവും പ്രധാനം.’ എന്നാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ജഗ്ദീപ് സിങ് വിധിന്യായത്തില്‍ പറയുന്നത്.

‘ഏറെ വേദനയോടെയും ദേഷ്യത്തോടെയുമാണ്’ ഈ വിധിന്യായം എഴുതേണ്ടി വന്നതെന്നു പറഞ്ഞാണ് അദ്ദേഹം ഉപസംഹരിച്ചത്.

മുസ്‌ലിം തീവ്രവാദം ഹിന്ദു മതമൗലികവാദം തുടങ്ങിയ വാക്കുകള്‍ സൃഷ്ടിച്ച് കുറ്റകൃത്യങ്ങളെ ഏതെങ്കിലും മതവുമായോ സമുദായവുമായോ കൂട്ടിയോജിപ്പിച്ച് കളങ്കമുണ്ടാക്കിയതിന് അന്വേഷണ ഏജന്‍സിയെ കോടതി വിമര്‍ശിക്കുകയും ചെയ്തു.

Advertisment