Advertisment

അമരത്തിലെ അച്ചൂട്ടിയും വാത്സല്യത്തിലെ രാഘവൻ നായരും വടക്കൻ വീരഗാഥയിലെ ചന്തുവുമൊക്കെയായിരിക്കും മിക്കവരുടെയും നാവിൽതുമ്പിൽ പെട്ടെന്ന് കയറി വരുന്നതെങ്കിലും എനിക്ക് പ്രിയപ്പെട്ടത് മനു അങ്കിളായിരുന്നു; മനു അങ്കിളിലെ ഒരു കുട്ടിയാവാൻ ശാസ്ത്രജ്ഞനായ മനു അങ്കിളിൻ്റെ കൂടെ നടക്കാൻ ആഗ്രഹിച്ചിരുന്നു; മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകളുമായി സന്ദീപ് വാര്യര്‍

author-image
ഫിലിം ഡസ്ക്
New Update

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ഇന്ന് പിറന്നാളാണ്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. ഇപ്പോള്‍ ബിജെപി വക്താവ് സന്ദീപ് വാര്യരും പിറന്നാള്‍ ആശംസയുമായി രംഗത്തെത്തിയിരിക്കുകയാണ്‌.

publive-image

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

പ്രിയ മമ്മൂക്കാ , ഞങ്ങൾ , 1990 കളിലെ കുട്ടികളുടെ ഏറ്റവും വലിയ ഭാഗ്യം എന്താന്നറിയുമോ ? ഇക്ക , ഏട്ടൻ , പിന്നെ സച്ചിൻ ... നിങ്ങളുടെ ഏറ്റവും മികച്ച നേട്ടങ്ങൾ ഞങ്ങളുടെ ഏറ്റവും മനോഹരമായ കാലത്തായിരുന്നു എന്നതാണ് .

അമരത്തിലെ അച്ചൂട്ടിയും വാത്സല്യത്തിലെ രാഘവൻ നായരും വടക്കൻ വീരഗാഥയിലെ ചന്തുവുമൊക്കെയായിരിക്കും മിക്കവരുടെയും നാവിൽതുമ്പിൽ പെട്ടെന്ന് കയറി വരുന്നതെങ്കിലും , മമ്മൂക്കാ .. എനിക്ക് പ്രിയപ്പെട്ടത് മനു അങ്കിളായിരുന്നു. മനു അങ്കിളിലെ ഒരു കുട്ടിയാവാൻ , ശാസ്ത്രജ്ഞനായ തമാശക്കാരനായ മനു അങ്കിളിൻ്റെ കൂടെ നടക്കാൻ ആഗ്രഹിച്ചിരുന്നു.
മമ്മൂക്കാ , കാർണിവലും കോട്ടയം കുഞ്ഞച്ചനും മറവത്തൂർ കനവും .. ചിരിപ്പിച്ചതിന് കണക്കില്ല . മമ്മൂട്ടിക്ക് ഹാസ്യം വഴങ്ങില്ലെന്നു പറഞ്ഞവനെ എനിക്കൊന്നു കാണണം . ചിരിപ്പിക്കുന്ന മമ്മൂക്കയെ ആണ് ഇഷ്ടം. എന്താണെന്നോ , മമ്മൂക്കാ കരയിപ്പിക്കാൻ തീരുമാനിച്ചാൽ നമുക്ക് പിടിച്ച് നിൽക്കാൻ പറ്റുമോ ? തനിയാവർത്തനം തികച്ച് കാണാൻ ഇന്നും ബുദ്ധിമുട്ടാണ് . കരയാൻ വയ്യ മമ്മൂക്കാ .
മാസ് എന്നൊക്കെ പറയുമ്പോ ഇപ്പഴത്തെ പിള്ളേര് കൊച്ചി പഴയ കൊച്ചിയല്ല എന്നൊക്കെ പറയുമായിരിക്കും. പക്ഷേ സാമ്രാജ്യത്തിലെ അലക്സാണ്ടർ തന്നതിനെയല്ലേ അക്ഷരം തെറ്റാതെ goosebumps എന്ന് വിളിക്കേണ്ടത് ?
അതനുഭവിച്ചവർ ഞങ്ങൾ 90' s കിഡ്സ് അല്ലേ . അതോണ്ട് മമ്മൂക്കാ , ഇക്ക നമ്മുടെ മനസിൽ ഇപ്പോഴും 1990 കളിൽ തന്നെ നിൽക്കുകയാണ് . അവിടെ നിന്നാൽ മതി. ഇക്കക്കും ഞങ്ങൾക്കും പ്രായമാവേണ്ട. മലയാള സിനിമയുടെ വല്യേട്ടന് , കിംഗിന് , മെഗാസ്റ്റർ മമ്മൂക്കക്ക് പിറന്നാളാശംസകൾ നേരുന്നു .
sandeep warrier
Advertisment