തട്ടിപ്പു കേസുകളില്‍ പ്രതിയായ യുവ സംരംഭക സാന്ദ്രാ തോമസ് വീണ്ടും അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, March 15, 2019

കൊച്ചി : തട്ടിപ്പു കേസുകളില്‍ പ്രതിയായ യുവ സംരംഭക സാന്ദ്രാ തോമസിനെ കൊച്ചി പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. 20 ലക്ഷം രൂപയുടെ ചെക്ക് നല്‍കി കബളിപ്പിച്ചുവെന്ന കൊടുങ്ങല്ലൂര്‍ സ്വദേശിയുടെ പരാതിയില്‍ കോടതി പുറപ്പെടുവിച്ച വാറണ്ട് പ്രകാരമാണ് പുതിയ അറസ്റ്റ്. കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്ന് പിടികൂടിയ സാന്ദ്രയെ കൊടുങ്ങല്ലൂര്‍ പോലീസ് കോടതിയില്‍ ഹാജരാക്കി.

എറണാകുളം ചിറ്റൂര്‍ സ്വദേശിയില്‍ നിന്ന് 11 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. വരുമാനം പെരുപ്പിച്ച് കാണിച്ച് ബാങ്കുകളില്‍ വന്‍തുക തട്ടിയെന്ന് ഡിആര്‍ഐ കണ്ടെത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ പേരില്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് കൊച്ചിയിലെ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെ നേരത്തെ ഇവര്‍ പരാതി നല്‍കിയിരുന്നു. ഇത് വ്യാജമാണെന്ന ആരോപണത്തെത്തുടര്‍ന്ന് െ്രെകംബ്രാഞ്ച് പുനരന്വേഷണം നടത്തി വരികയാണ്.

×