Advertisment

കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സംഗീത് ശിവന്റെ ആരോഗ്യനിലയില്‍ പുരോഗതി; 'സംഗീത് ചേട്ടന്‍ സുഖപ്പെടുന്നു, പ്രാര്‍ത്ഥനകള്‍ക്ക് നന്ദി' എന്ന് സഹോദരന്‍ സന്തോഷ് ശിവന്‍

New Update

publive-image

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സംവിധായകന്‍ സംഗീത് ശിവന്‍റെ ആരോഗ്യനിലയില്‍ പുരോഗതി. സഹോദരനും സംവിധായകനുമായ സന്തോഷ് ശിവനാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.

'സംഗീത് ചേട്ടൻ സുഖപ്പെടുന്നു, വെൻ്റിലേറ്ററിൽ നിന്ന് മാറ്റി, പ്രാർത്ഥനകൾക്ക് നന്ദി'-സന്തോഷ് ശിവന്‍ ഫേസ്ബുക്കില്‍ കുറിച്ചു. നാല് ദിവസം മുന്‍പ് തുരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഗീത് ശിവനെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ആരോഗ്യനില ഗുരുതരമാണെന്നും വാര്‍ത്ത പുറത്തെത്തിയിരുന്നു.

Advertisment