Advertisment

കാട്ടാക്കട ജെസിബി കൊല; പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്ന് അവർ തന്നെയെന്ന് ബോധ്യപ്പെടണമെന്ന് കൊല്ലപ്പെട്ട സംഗീതിന്‍റെ ഭാര്യ സംഗീത

New Update

തിരുവനന്തപുരം: കാട്ടാക്കട ജെസിബി കൊലക്കേസിൽ ഏഴ് പ്രതികൾ പിടിയിലായെന്ന് പൊലീസ് . പോലീസിന്റെ അറിയിപ്പിനെ തുടർന്ന് പ്രതികരണവുമായി കൊല്ലപ്പെട്ട സംഗീതിന്‍റെ ഭാര്യ സംഗീത. പ്രതികളെ നേരിൽ കണ്ട് ബോധ്യപ്പെട്ടാലെ അന്വേഷണത്തിൽ തൃപ്തിയുണ്ടോയെന്ന് പറയാനാകൂ എന്ന് സംഗീതപറഞ്ഞു. കേസിൽ ശരിയായ അന്വേഷണമാണോ നടന്നത് എന്ന് സംശയം ഉണ്ടെന്നും സംഗീത പറയുന്നു.

publive-image

പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്ന് അവർ തന്നെയെന്ന് ബോധ്യപ്പെടണമെന്നാണ് സംഗീതയുടെ ആവശ്യം. കൊലയ്ക്ക് പിന്നിൽ മണ്ണ് കടത്തൽ തടഞ്ഞതിലുള്ള വൈരാഗ്യമാണെന്നും കൃത്യത്തിൽ ഉൾപ്പെട്ട ഏഴ് പേർ ഇപ്പോൾ അറസ്റ്റിലാണെന്നും അറിയിച്ചുള്ള റൂറൽ എസ്പി ബി അശോകന്റെ വാർത്താ സമ്മേളനത്തിന് പിന്നാലെയാണ് സം​ഗീതയുടെ പ്രതികരണം.

Advertisment