Advertisment

ലോക്ക് ഡൗണിൽ ലോക്കായി 'ലേഡി ഗാർഡ്'; ഉപഭോക്താക്കളുടെ സഹായം തേടി ഒരു കുടുംബശ്രീ കൂട്ടായ്മ

New Update

publive-image

Advertisment

മലപ്പുറം: ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ എല്ലാമേഖലകളും പ്രതിസന്ധിയിലാണ്. മലപ്പുറം ജില്ലയിൽ മേലാറ്റൂരിനടത്ത് എടപ്പറ്റ കേന്ദ്രമാക്കി കുടുംബശ്രീ വനിതകൾ വിപണിയിലിറക്കിയ പ്രകൃതി സൗഹൃദ നാപ്കിൻ ഉൽപ്പന്നങ്ങൾ വിൽക്കാനാവാതെ

ബുദ്ധിമുട്ടുന്നു.

ഉൽപ്പന്നങ്ങൾ മൊത്തമായി എടുക്കുന്ന വ്യാപാരസ്ഥാപനങ്ങൾ ലോക്ക് ഡൗൺ കാരണം അടച്ചതോടെയാണ് ഇവർ പ്രതിസന്ധിയിലായിരിക്കുന്നത്. ഒരുകൂട്ടം സ്ത്രീകൾക്ക് വരുമാനമായും ഗ്രാമീണ സാമ്പത്തിക ഉത്തേജനവും ലക്ഷ്യംവച്ചുള്ള ഈ സ്ഥാപനത്തിലെ

ഉൽപ്പന്നങ്ങളൊക്കെ കെട്ടികിടക്കുകയാണിപ്പോൾ.

സാധാരണക്കാരായ സ്ത്രീ തൊഴിലാളികളാണ് ഇതിലൂടെ പ്രയാസം നേരിടുന്നത്. ലേഡീ ഗാർഡിന്റെ ഉത്പാദനവും മേൽനോട്ടവും വഹിക്കുന്നത് കുടുംബശ്രീ വനിതകളാണ്. ഇവർക്ക് സ്ഥിരവരുമാനം എന്ന ലക്ഷ്യവുമായാണ് പദ്ധതി തുടങ്ങിയത്.

പ്രകൃതി സൗഹൃദ ഉത്പന്നം എന്ന നിലയിൽ ഉപയോക്താക്കൾക്ക് ഏറെ പ്രിയങ്കരവുമായിരുന്നു.

കൂടുതൽ ഉൽപ്പന്നങ്ങൾ വിറ്റഴിക്കേണ്ട സമയമാണിത്‌. ഒട്ടേറെ സ്ത്രീതൊഴിലാളികൾക്ക് വരുമാനം നൽകുന്ന ഈ നാപ്കിൻ നിർമ്മാണ യൂണിറ്റ് ലോക്ക് ഡൗൺ മൂലം വലിയ പ്രതിസന്ധി നേരിടുമ്പോൾ അവരെ സഹായിക്കാൻ നമുക്ക് സാധിക്കും.

മികച്ച ഗുണമേന്മയും പ്രകൃതി സൗഹൃദവുമായ സാനിറ്ററി നാപ്കിനുകൾ കൊറിയർ വഴി ആവശ്യക്കാരിലെത്തിക്കാൻ ഇവർ ഒരുക്കവുമാണ്. ജൈവപരമായ ശ്രേണിയിൽ വരുന്ന ഈ മുന്തിയ ഇനം നാപ്കിനുകൾ 3 പാക്കറ്റെങ്കിലും മിനിമം ഓർഡർ ചെയ്യുന്നവർക്ക് കേരളത്തിലെവിടെയും എത്തിച്ചു തരാൻ ഉത്പാദകർ സന്നദ്ധരാണ്.

ആരോഗ്യ പരിരക്ഷ മുൻനിർത്തി 80% വും കൈകൊണ്ട് നിർമ്മിക്കുന്ന ഈ ഉൽപന്നം മികച്ച ഗുണമേന്മയോടെയാണ് നിർമ്മിച്ചിരിക്കുന്നത്. അതിനാൽ സ്ത്രീകൾക്ക് ഉപയോഗിക്കാൻ ഏറെ സുഖപ്രദമാണ്.

കേരളത്തിൽ നിർമ്മാണ സംരംഭങ്ങൾക്ക് ആയുസ്സില്ല എന്ന പതിവ് പല്ലവിയെ മറികടക്കാൻ ഈ കുടുംബശ്രീ യൂണിറ്റിന്റെ നാപ്കിനുകൾ പർച്ചേസ് ചെയ്ത് നമ്മൾ സഹായിച്ചാൽ ഒരു ഗ്രാമീണ സംരംഭം വിജയം കാണും.

മാത്രമല്ല അനേകം പേർക്ക് ഉപജീവനവുമാകും. ഹോൾ സെയിൽ, റീട്ടെയിൽ വ്യാപാരത്തിന് ആഗ്രഹിക്കുന്നവർക്ക് വാട്സ്ആപ് വഴി ബന്ധപ്പെടാനുള്ള അവസരമുണ്ട്. 9995114030

malappuram news
Advertisment