Advertisment

ഇന്ത്യയുടെ മരുമകനായ ഹസന്‍ അലിയ്ക്ക് അഭിന്ദനവുമായി സാനിയ മിര്‍സ

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

പാക് പേസ് ബൗളര്‍ ഹസന്‍ അലിയാണ് ഹരിയാന സ്വദേശിയായ ഷമിയ അര്‍സൂവിനെ വിവാഹം ചെയ്തത് ഇന്ത്യയുടെ മരുമകനായത്. വിവാഹിതനായ ഹസന്‍ അലിയെ അഭിനന്ദിച്ച്‌ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ . രണ്ടുപേർക്കും സന്തോഷകരമായ വിവാഹ ജീവിതം ആശംസിച്ചു.

Advertisment

publive-image

ഇന്ത്യന്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്ന നാലാമത്തെ പാകിസ്ഥാന്‍ ക്രിക്കറ്റ് താരമായി ഹസന്‍ അലി മാറി. സഹീര്‍ അബ്ബാസ്, മൊഹ്‌സിന്‍ ഖാന്‍, ഷുഹൈബ് മാലിക് എന്നിവരാണ് ഇതിന് മുമ്പ് ഇങ്ങനെ വിവാഹം കഴിച്ചവര്‍.

ഒമ്പത് ടെസ്റ്റുകളും 53 ഏകദിനങ്ങളും പാകിസ്താനായി കളിച്ച ഹസന്‍ 2017 ചാമ്പ്യന്‍സ് ട്രോഫി വിജയത്തില്‍ പ്രധാന പങ്കുവഹിച്ചയാളാണ്. ഇംഗ്ലണ്ടിലും വെയില്‍സിലും നടന്ന ലോകകപ്പ് മത്സരങ്ങളില്‍ 25കാരന് തിളങ്ങാനായില്ല. പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു.പാക് ഓള്‍‌റൗണ്ടര്‍ ഷുഹൈബ് മാലിക് 2010ല്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയെ വിവാഹം കഴിച്ചതാണ് ഇതിന് മുമ്പ് നടന്ന ഇന്ത്യ- പാക് വിവാഹങ്ങളില്‍ പ്രശസ്തമായത്.

sania
Advertisment