Advertisment

ഒളിമ്പിക്‌സ്: ടെന്നീസ് കോര്‍ട്ടിലും ഇന്ത്യയ്ക് നിരാശയുടെ ദിനം. വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ- അങ്കിത സഖ്യം ആദ്യ റൗണ്ടില്‍ പുറത്ത്; സാനിയാ സഖ്യത്തിന്റെ പരാജയം ആദ്യ സെറ്റ് നേടിയ ശേഷം !

New Update

ടോക്കിയോ: ഒളമ്പിക്‌സ് ടെന്നിസ് വനിതകളുടെ ഡബിള്‍സില്‍ ഇന്ത്യക്ക് നിരാശ. ഇന്ത്യയുടെ സാനിയാ മിര്‍സ-അങ്കിത റെയ്‌ന സഖ്യം ആദ്യ റൗണ്ടില്‍ പുറത്തായി. ആദ്യ സെറ്റ് അനായാസം നേടിയ ശേഷമാണ് സഖ്യം അടുത്ത രണ്ടു സെറ്റും നഷ്ടപ്പെട്ട് പുറത്തായത്.

publive-image

യുക്രൈന്റെ ല്യൂദ്മില കിചെനോക-നാദിയ കിചെനോക സഹോദരിമാരോടാണ് സാനിയാ സഖ്യം തോറ്റത്. സ്‌കോര്‍- 6-0,6-7,8-10. ഒളിമ്പിക്‌സിലെ കന്നിയങ്കമായിരുന്നു യുക്രൈന്‍ സഖ്യത്തിന്റെത്. സാനിയാ-അങ്കിത സഖ്യവും ഒരുമിച്ചിറങ്ങുന്നത് ആദ്യമായിരുന്നു.

Tokyo Games ankitha raina saniya mirza
Advertisment