Advertisment

വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്തിയാണെങ്കിലും കനയ്യുടെ പരാജയം ഉറപ്പാക്കണം ; കനയ്യ വിഷക്കുപ്പിയാണെന്ന് ശിവസേനാ നേതാവ്

New Update

മുംബൈ: ബിഹാറിലെ ബെഗുസരായിയില്‍ സിപിഐ സ്ഥാനാര്‍ഥി കനയ്യ കുമാറിനെ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്തിയിട്ടായാലും തോല്‍പ്പിക്കണമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. കനയ്യ ലോക്‌സഭയില്‍ എത്തില്ലെന്ന് ഉറപ്പാക്കണമെന്ന് സേനാ മുഖപത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തില്‍ റാവത്ത് ആവശ്യപ്പെട്ടു.

Advertisment

publive-image

കനയ്യയുടെ വിജയം ഭരണഘടനയുടെ പരാജയമാണെന്ന് ശിവസേനാ നേതാവ് അഭിപ്രായപ്പെട്ടു. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്തിയാണെങ്കിലും കനയ്യുടെ പരാജയം ഉറപ്പാക്കണം. കനയ്യ വിഷക്കുപ്പിയാണെന്നും ലേഖനത്തില്‍ സഞ്ജത് റാവത്ത് ആക്ഷേപിച്ചു.

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി യൂണിയന്‍ നേതാവ് ആയിരിക്കെ ബിജെപി വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ കനയ്യ കുമാര്‍ ജന്മനാടായ ബെഗുസരായിയിലാണ് ജനവിധി തേടുന്നത്. ബിജെപിയിലെ മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ് ആണ് ഇവിടെ കനയ്യയുടെ മുഖ്യ എതിരാളി.

Advertisment