Advertisment

റിജോഷ് വധക്കേസിൽ മുഖ്യപ്രതികളായ വസീമിന്റേയും ലിജിയുടേയും ആരോഗ്യനില ഗുരുതരമായി തുടരുന്നു ;  രണ്ടരവയസുകാരിയുടെ മൃതദേഹം മുംബൈയിൽ സംസ്‌ക്കരിക്കും

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

ഇടുക്കി : ശാന്തൻപ്പാറ റിജോഷ് വധക്കേസിൽ മുഖ്യപ്രതികളായ വസീമിന്റേയും ലിജിയുടേയും ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന ലിജിയുടെ രണ്ടരവയസുകാരി മകൾ ജോവാനയെ മുംബൈയിൽ സംസ്‌ക്കരിക്കും. കൊല്ലപ്പെട്ട റിജോഷിന്റെ ബന്ധുക്കൾ ഉടൻ മുംബൈയിലെത്തും.

Advertisment

publive-image

ശനിയാഴ്ചയാണ് വസീമിനെയും ലിജിയെയും മുംബൈ പൻവേലിലെ ഒരു ഹോട്ടലിൽ വിഷം കഴിച്ചനിലയിൽ കണ്ടെത്തിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന കുഞ്ഞ് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു. ഇതിനിടെ ഇടുക്കിയിൽ നിന്നുള്ള അന്വേഷണ സംഘവും മുംബൈയിലെത്തി. റിജോഷിന്റെ ബന്ധുക്കളും മുംബൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് റിജോഷിനെ, ശാന്തൻപാറയിലെ റിസോർട്ട് ഭൂമിയിൽ കൊന്ന് ചാക്കിൽക്കെട്ടി കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. കേസിൽ കുറ്റസമ്മതം നടത്തിയുള്ള റിസോർട്ട് മാനേജർ വസീമിന്റെ വീഡിയോ സന്ദേശം അന്വേഷസംഘത്തിന് അന്ന് തന്നെ ലഭിച്ചിരുന്നു.

Advertisment