Advertisment

ബറോസ് മുന്നില്‍ കണ്ടുള്ള വെല്ലുവിളി മോഹന്‍ലാലിനോട് വേണ്ട, മാടമ്പിയെ പോലുള്ള ഈ വെല്ലുവിളി അതേ നാണയത്തില്‍ താരം പ്രതികരിച്ചാല്‍ ഫിയോക്ക് എന്ത് ചെയ്യും; ശാന്തിവിള ദിനേശ് പറയുന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

മോഹന്‍ലാല്‍ ചിത്രം ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം ഫിയോക് പരസ്യമായി രംഗത്ത് വന്നിരുന്നു. ഇനിയുള്ള ചിത്രങ്ങള്‍ ഒടിടിയിലേക്ക് പോയാല്‍ മോഹന്‍ലാലിന്റെ സിനിമകള്‍ ഇനി തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്നായിരുന്നു ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ പ്രതികരിച്ചത്.

ഇപ്പോഴിതാ ഫിയോക് പ്രസിഡന്റിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. തിയേറ്റര്‍ യൂണിയന്‍ നേതാവൊക്കെ മാടമ്പി സ്‌റ്റൈലില്‍ സൂപ്പര്‍സ്റ്റാറുകള്‍ക്കൊക്കെ രംഗത്തെത്തുന്നത് ശരിയായ കാര്യമല്ലെന്ന് ശാന്തിവിള ദിനേശ് പറഞ്ഞു.

ശാന്തിവിള ദിനേശിന്റെ വാക്കുകള്‍ ഇങ്ങനെ ,സിനിമയെന്ന കച്ചവട മേഖലയില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് അഭേദ്യമായ റോള്‍ ഉണ്ടെന്നത് അംഗീകരിച്ചേ മതിയാകൂ.് തീയറ്റര്‍ യൂണിയന്‍ നേതാവൊക്കെ മാടമ്പി സ്‌റ്റൈലില്‍ സൂപ്പര്‍സ്റ്റാറുകള്‍ക്കൊക്കെ രംഗത്തെത്തുന്നത് ശരിയായ കാര്യമല്ല തലശേരിക്കാരനായ ഒരാള്‍ പത്ത് നാല്‍പത് തീയറ്റുകള്‍ തന്റെ കാല്‍കീഴില്‍ വെച്ച് ഭരിച്ചിരുന്ന കാലം ഉണ്ടായിരുന്നു. അതില്‍ സഹികെട്ടാണ് ഫിയോക് ഉണ്ടാകുന്നത്.

തലശേരിയിലെ മാടമ്പിയെ പോലെ ഫിയോക് പ്രസിഡന്റ് വിജയകുമാറിന്റേയും ശബ്ദം മാറുന്നുണ്ടോയെന്നാണ് സംശയം. സംഘടനയെ തകര്‍ക്കുന്ന നിലപാടിലേക്ക് ആരും തീരുമാനങ്ങള്‍ എടുക്കരുത്. ഫിയോക് നിലനില്‍ക്കേണ്ടത് ആവശ്യമാണ്.എന്നാല്‍ സംഘടന നിലനില്‍ക്കാന്‍ താരങ്ങളെ വെട്ടിയൊതുക്കും എന്നൊക്കെ പറയുന്നത് വെറും ദിവാ സ്വപ്നം മാത്രമാണ്’.

‘മോഹന്‍ലാല്‍ ഇനി ഒടിടിക്ക് പടം കൊടുത്താന്‍ അദ്ദേഹത്തിന്റെ സിനിമകള്‍ തീയറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് ഫിയോക്കിന്റെ ഭീഷണി. മോഹന്‍ലാലിന്റെ പുതിയ സിനിമയായ ബാറോസ് മുന്നില്‍ കണ്ടാണ് ഫിയോകിന്റെ ഈ വെല്ലുവിളി. ഇത്തരം വെല്ലുവിളികള്‍ നടത്തിയാല്‍ വിജയകുമാര്‍ തനിച്ചായി പോകുകയേ ഉള്ളൂവെന്ന് മനസിലാക്കണം’.ഞാന്‍ പണം മുടക്കി ചെയ്യുന്ന സിനിമ തീയറ്ററില്‍ കാണിക്കില്ലെന്ന് മോഹന്‍ലാല്‍ ഒരിക്കലും പറയില്ല. പറഞ്ഞാല്‍ ഫിയോക് എന്ത് ചെയ്യും? ശാന്തിവിള ചോദിച്ചു.

Advertisment