Advertisment

ഡോളര്‍ കടത്തുകേസില്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു

New Update

 

Advertisment

publive-image

കൊച്ചി : ഡോളര്‍ കടത്തുകേസില്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. സന്തോഷ് ഈപ്പനെ രാവിലെ കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ അഞ്ചാം പ്രതിയാണ് സന്തോഷ് ഈപ്പന്‍.

സംസ്ഥാനസര്‍ക്കാരിന്റെ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍ പദ്ധതിയില്‍ നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത യൂണിടാക് കമ്ബനി ഉടമയാണ് സന്തോഷ് ഈപ്പന്‍. ലൈഫ് മിഷന്‍ കോഴപ്പണം ഡോളറാക്കി മാറ്റുന്നതില്‍ സന്തോഷ് ഈപ്പന് പങ്കുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തി. ഈ തുക തിരുവനന്തപുരത്തെ കഫേയില്‍ വെച്ച്‌ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദിന് നല്‍കിയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

ഡോളര്‍ വിദേശത്തേക്ക് കടത്തുന്നതിലും സന്തോഷിന് പങ്കുണ്ടെന്ന് കസ്റ്റംസ് വിലയിരുത്തുന്നു. സന്തോഷ് ഈപ്പനെ കൊച്ചിയിലെ പ്രത്യേക സാമ്ബത്തിക കുറ്റകൃത്യ കോടതിയില്‍ ഹാജരാക്കുമെന്ന് കസ്റ്റംസ് അറിയിച്ചു. സന്തോഷ് ഈപ്പനെ കൂടാതെ കൂടുതല്‍ അറസ്റ്റുകളുണ്ടായേക്കുമെന്ന് കസ്റ്റംസ് സൂചിപ്പിച്ചു.

 

Advertisment