Advertisment

നരേന്ദ്രമോദിയും രാഹുല്‍ഗാന്ധിയും തമ്മില്‍ നേര്‍ക്കുനേര്‍ രാഷ്ട്രീയ സംവാദം ; ഇരുനേതാക്കളും സംവാദത്തിനു സന്നദ്ധത അറിയിച്ചെന്ന് സര്‍ദേശായിയുടെ ട്വീറ്റ് ; സംവാദം തല്‍സമയം സംപ്രേക്ഷണം ചെയ്യും

New Update

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും തമ്മില്‍ നേര്‍ക്കുനേര്‍ ഒരു രാഷ്ട്രീയ സംവാദം  .

Advertisment

publive-image

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഇന്താടുഡേ മാനേജിങ് എഡിറ്ററുമായ രാജ്ദീപ് സര്‍ദേശായി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പൊതുതെരഞ്ഞെടുപ്പിനു മുന്‍പായി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും നേര്‍ക്കുനേര്‍ ടെലിവിഷന്‍ സംവാദം നടക്കുമെന്നും ഇതുസംബന്ധിച്ച് ഇരുവരും സന്നദ്ധത അറിയിച്ചതായും സര്‍ദേശായിയുടെ ട്വീറ്റില്‍ പറയുന്നു.

സംവാദം ടെലിവിഷനിലൂടെ തല്‍സമയം സംപ്രേക്ഷണം ചെയ്യും. ഈ മാസം ഒന്‍പതിന് ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിക്കുന്നതിന് രണ്ടുദിവസം മുമ്പായിരിക്കും ഇത് സംപ്രേഷണം ചെയ്യുക. സംവാദത്തിന്റെ രൂപവും സ്വഭാവവും സംബന്ധിച്ചും പരിപാടിയുടെ അവതാരകനെ കുറിച്ചും അന്തിമതീരുമാനം ആയിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്നും സര്‍ദേശായി ട്വിറ്ററില്‍ വ്യക്തമാക്കി.

Advertisment