Advertisment

സരിത്തിനെ ഉപയോഗിച്ച് കള്ളക്കടത്ത് സംഘം ആസൂത്രണം ചെയ്തത് വമ്പന്‍ പദ്ധതികള്‍; ലോക്ഡൗണില്‍ നാലു വട്ടമായി തിരുവനന്തപുരം വിമാനത്താവളം വഴി കേരളത്തിലെത്തിയത് 100 കോടിയുടെ സ്വര്‍ണം; 13.5 കോടി രൂപ വിലവരുന്ന 30 കിലോ പിടിച്ചെടുത്തത് നാലാമത്തെ കടത്തില്‍; സരിത് സംഘത്തിലെ ചെറിയ മീന്‍ മാത്രം; വമ്പന്‍ സ്രാവുകള്‍ കാണാമറയത്ത്..

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ പിടിയിലായ സരിത് കടത്തല്‍ സംഘത്തിലെ ചെറിയ കണ്ണിയാണെന്നും കേസിലെ വമ്പന്‍മാര്‍ ഇപ്പോഴും കാണാമറയത്ത് തന്നെയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.

Advertisment

publive-image

ലോക്ഡൗണ്‍ കാലത്ത് നാലു വട്ടമായി 100 കോടി രൂപയുടെ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളം വഴി കേരളത്തിലെത്തി. നാലാമത്തെ കടത്തലിലാണ് 13.5 കോടി രൂപ വിലമതിക്കുന്ന 30 കിലോ സ്വര്‍ണം പിടികൂടിയത്.

വടക്കന്‍ കേരളത്തിലുള്ള സംഘം സരിത്തിനെ ഉപയോഗിച്ച് കടത്തല്‍ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നെന്നും ഇതിനു രാജ്യത്തിനകത്തും പുറത്തും വലിയ സ്വാധീനമുള്ള സംഘങ്ങളുടെ സഹായം ലഭിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി.

കടത്തല്‍ സംഘത്തിലെ ചെറിയ കണ്ണി മാത്രമാണ് സരിത് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. കടത്തല്‍ സുഗമമാക്കാനായി വിവിധ മേഖലകളില്‍ സ്വാധീനമുള്ളവരെ സംഘത്തിലേക്ക് ആകര്‍ഷിക്കാന്‍ വലിയ സംഘം പ്രവര്‍ത്തിച്ചിരുന്നു.

latest news swapna suresh gold smuggling gold smuggling case sarith tvm gold smuggling case all news tvm gold smuggling
Advertisment