Advertisment

എം. ശിവശങ്കറിനെ പരിചയപ്പെട്ടതു സ്വപ്ന വഴി; ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ സ്വര്‍ണക്കടത്ത് ഗൂഡാലോചന നടന്നിരുന്നു; എന്നാല്‍ ശിവശങ്കര്‍ അതില്‍ പങ്കെടുത്തിട്ടില്ല; സ്വര്‍ണക്കടത്തിനെ കുറിച്ച് ശിവശങ്കറിന് അറിവില്ലെന്ന് സരിതിന്റെ മൊഴി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് അനുകൂലമായി കേസിലെ മുഖ്യപ്രതി സരിതിന്റെ മൊഴി.

Advertisment

publive-image

ശിവശങ്കറിനെ പരിചയപ്പെട്ടതു സ്വപ്ന വഴിയാണെന്ന് സരിത് പറയുന്നു. ശിവശങ്കറിന്റെ ഫ്ലാറ്റിൽ സ്വർണക്കടത്തു സംബന്ധിച്ച ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിലും അതിൽ അദ്ദേഹം പങ്കെടുത്തിട്ടില്ല. സ്വർണക്കടത്തിനെ പറ്റി ശിവശങ്കറിന് അറിയില്ലെന്നും സരിത് മൊഴി നൽകി. ഇതേ ഫ്ലാറ്റിൽ പാർട്ടികൾ നടത്താറുണ്ടെന്നും മൊഴിയിലുണ്ട്.

സ്വർണക്കടത്ത് ഗൂഢാലോചന നടന്ന ഫ്ലാറ്റിന്റെ ഉടമ എന്ന നിലയിൽ എം. ശിവശങ്കറിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ചോദ്യം ചെയ്യും. സ്വപ്ന വഴിയാണു സന്ദീപിനെ സരിത്തിനു പരിചയം.

സന്ദീപ് നായരാണു കേരളത്തിൽ സംഘത്തിന്റെ പ്രധാന കണ്ണിയെന്നു വെളിപ്പെടുത്തിയ സരിത്, തനിക്കും സ്വപ്നയ്ക്കുമായി ഒരു കടത്തിനു ലഭിക്കുന്നത് 10 ലക്ഷത്തോളം രൂപയാണെന്നും പറഞ്ഞു. പ്രതിഫലത്തിന്റെ തുടക്കം പതിനായിരങ്ങളിലായിരുന്നു.

പ്രതിഫലമായി കിട്ടിയ പണം ആഡംബര ഹോട്ടലുകളിലും മറ്റും ചെലവിട്ടുവെന്നും സമ്പാദ്യമില്ലെന്നും സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നും സരിത് ഉദ്യോഗസ്ഥരോടു പറഞ്ഞു. ഫരീദിനെ പരിചയപ്പെട്ടതു സന്ദീപ് വഴിയാണെന്നും മൊഴിയിലുണ്ട്.

latest news swapna suresh gold smuggling case sandeep nair all news sarith kumar
Advertisment