Advertisment

വളരെ സന്തോഷപൂര്‍വ്വം കഴിഞ്ഞ കുടുംബത്തിലേക്ക് സ്വപ്‌ന എത്തിയതോടെ പ്രശ്‌നങ്ങള്‍ തുടങ്ങി; ഭാര്യ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സരിത് വഴങ്ങിയില്ല, സ്വപ്‌നയുടെ ഉന്നത ബന്ധങ്ങള്‍ പറഞ്ഞ് ഭാര്യയെ ഭീഷണിപ്പെടുത്തി; 150 പവനും പണവും തട്ടിയെടുത്തു; സരിതിന്റെ അച്ഛന്റെ രണ്ടു ലക്ഷത്തിലേറെ വരുന്ന ആശുപത്രി ബില്‍ അടച്ചതും സ്വപ്ന; ഇതോടെ മരുമകളെ ഒഴിവാക്കാന്‍ മകന് കൂട്ടു നിന്നതും മാതാപിതാക്കള്‍; വെളിപ്പെടുത്തലുമായി സരിതിന്റെ ഭാര്യയുടെ അഭിഭാഷക

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ സരിതിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി സരിതിന്റെ ഭാര്യയുടെ അഭിഭാഷക രംഗത്ത്. സരിത്ത് ഭാര്യയുടെ നൂറ്റമ്പതു പവന്‍ സ്വര്‍ണവും പണവും തട്ടിയെടുത്തതായി അഭിഭാഷക ഗിരിജകുമാരി.

Advertisment

സ്വപ്നയുമായുള്ള പരിചയപ്പെടലിനുശേഷം സ്വന്തം ഭാര്യയേയും കുട്ടിയേയും ഒഴിവാക്കുകയും ചെയ്തു. ജീവനാംശം ആവശ്യപ്പെട്ട ഭാര്യയ്ക്കെതിരെ വിവാഹമോചന ഹര്‍ജി നല്‍കിയെന്നും സരിതിന്‍റെ ഭാര്യയുടെ അഭിഭാഷക ഗിരിജകുമാരിയുടെ വെളിപ്പെടുത്തൽ.

publive-image

2011 ലായിരുന്നു തിരുവനന്തപുരം കുമാരപുരം സ്വദേശിയായ യുവതിയുടെ വിവാഹം. കുമാരപുരത്തെ പാരമ്പര്യവും സമ്പന്നവുമായ കുടുംബത്തില്‍ നിന്നു നൂറ്റമ്പതു പവനിലേറെ സ്വര്‍ണവും നല്‍കി ആഡംബരത്തോടെയായിരുന്നു വിവാഹം. എന്‍ജിനിയറിങ് ബിരുദധാരിയായ യുവതി വിവാഹത്തിനുശേഷം സരിത്തിനൊപ്പം ഗള്‍ഫിലേക്ക് പോയി. അവിടെ മികച്ച ജോലി കരസ്ഥമാക്കി.

വളരെ സന്തോഷപൂര്‍വം കഴിഞ്ഞ കുടുംബത്തിലേക്ക് സ്വപ്ന സുരേഷ് എത്തിയതോടെയാണ് അസ്വാരസ്യങ്ങള്‍ തുടങ്ങിയത്. ഭാര്യ പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും സരിത് ബന്ധത്തില്‍ നിന്നു പിന്‍മാറാന്‍ കൂട്ടാക്കിയില്ല. സ്വന്തം വീട്ടിലേക്ക് മകളുമായി മടങ്ങിയ യുവതിയെ സ്വപ്നയുടെ ഉന്നത ബന്ധങ്ങള്‍ പറഞ്ഞ് ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ യുവതി കോടതിയെ സമീപിച്ചു.

സരിതിന്‍റെ അഛന്‍ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന സമയത്ത് രണ്ടു ലക്ഷത്തിലേറെ വരുന്ന ആശുപത്രി ബില്‍ അടച്ചതും സ്വപ്നയായിരുന്നു. ഇതോടെ ആദ്യ ഭാര്യയെ ഒഴിവാക്കാനുള്ള സരിത്തിന്‍റെ ശ്രമങ്ങള്‍ക്ക് മാതാപിതാക്കളും കൂട്ടുനിന്നു. പിന്നീട് സ്വപ്ന സരിത്തിന്‍റെ വീട്ടിലെ നിത്യ സന്ദര്‍ശകയായെന്നുമാണ് ആരോപണം.

swapna suresh sarith sandeep nair all news latets news
Advertisment