Advertisment

റിപബ്ലിക്ക് ദിന ആഘോഷങ്ങള്‍ തന്നെ ഒഴിവാക്കണമെന്ന് എം.പി ശശി തരൂര്‍

New Update

തിരുവനന്തപുരം: റിപബ്ലിക്ക് ദിന ആഘോഷങ്ങള്‍ തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം എം.പി ശശി തരൂര്‍.

Advertisment

publive-image

നേരത്തേ റിപബ്ലിക് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് വരില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റിപബ്ലിക് ദിനാഘോഷങ്ങള്‍ നടത്തേണ്ടതില്ലെന്ന് ശശരി തരൂര്‍ ട്വിറ്ററില്‍ എഴുതിയത്.

"കൊവിഡിന്റെ രണ്ടാം വരവ് കാരണം ബോറിസ് ജോണ്‍സന്റെ ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കുകയും നിലവില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ നമുക്ക് മുഖ്യാതിഥി ഇല്ലാതിരിക്കുകയും ചെയ്യുന്നതിനാല്‍ നമ്മള്‍ക്കെന്തു കൊണ്ട് ഒരു പടി മുന്നോട്ടു പോയി ആഘോഷങ്ങള്‍ തന്നെ ഒഴിവാക്കിക്കൂടെ? പരേഡിന് ആളെ കൂട്ടുന്നത് നിരുത്തരവാദ നടപടിയാകും " - ശശി തരൂര്‍ എഴുതി.

sasitharoor mp4
Advertisment