കാസർകോട് മണ്ഡലം തുടക്കം മുതൽ ഇടതിന് അനുകൂലമായിരുന്നു ;ഇത്തവണ റെക്കോർഡ് ഭൂരിപക്ഷത്തിൽ  മണ്ഡലം നിലനിർത്തുമെന്ന് സതീഷ് ചന്ദ്രൻ

ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Sunday, April 21, 2019

കാസർകോട്: കാസർകോട് മണ്ഡലം ഇത്തവണ റെക്കോർഡ് ഭൂരിപക്ഷത്തിൽ നില നിർത്തുമെന്ന് എൽഡിഎഫ് സ്ഥാനാർ‍ത്ഥി സതീഷ് ചന്ദ്രൻ.കാസർകോട് മണ്ഡലത്തിൽ തുടക്കം മുതൽ ഇടതിന് അനുകൂലമായിരുന്നു.

ഒന്നര മാസമായി നീണ്ടു നിന്ന പ്രചാരണത്തിലൂടെ മണ്ഡലത്തിൽ ഇടതുപക്ഷം വ്യക്തമായ മുൻതൂക്കം നേടിയിട്ടുണ്ട്.

ഇടതുപക്ഷത്തിന് പുറത്ത് നിൽക്കുന്ന നിഷ്പക്ഷ വോട്ടുകളും ഇത്തവണ തനിക്ക് ലഭിക്കുമെന്നും സതീഷ് ചന്ദ്രൻ അവകാശപ്പെട്ടു.

 

×