Advertisment

സൗദിയില്‍ ലിഫ്റ്റിൽ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

New Update

publive-image

Advertisment

ജിദ്ദ : കമ്പനിയിലെ ലിഫ്റ്റിൽ വെച്ച് തലചുറ്റി വീണ മലയാളി യുവാവ് ചികിത്സയിലായിരിക്കെ മരണപ്പെട്ടു. മുവ്വാറ്റുപുഴ പെഴക്കാപ്പിള്ളി വാഴച്ചാലിൽ ബഷീറിന്റെ മകൻ റിയാസ് (37 ) ആണ് മരണപ്പെട്ടത്. ബഹുരാഷ്ട്ര സ്ഥാപനമായ സെന്റർ പോയിന്റിൽ ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയിരുന്നു റിയാസ് അസുഖബാധിതനായത്. ഉടൻ മലയാളികളുടെ ജെ എൻ എച്ച്  ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്ന് ഹാർട്ട് ബ്ലോക്കും വാൽവിൽ ഗുരുതരമായ പ്രശ്നങ്ങളും കണ്ടെത്തിയതിനെ തുടർന്ന് റിയാസിനെ ശസ്ത്രക്രിയക്ക് വേണ്ടി സൗദി ജർമൻ ആശുപത്രിയിലേയ്ക്ക് നീക്കുകയായിരുന്നു.

ഞായറാഴ്ച ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശസ്ത്രക്രിയക്ക് മുമ്പ് തന്നെ ഗുരുതരാവസ്ഥ സംബന്ധിച്ച് ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചിരുന്നതായി ബന്ധപ്പെട്ടവർ പറഞ്ഞു.

മാതാവ്: ആസിയ കെ എം. ഭാര്യ സഫ ജിദ്ദയിലെ അൽമനാർ സ്പെഷ്യലിസ്റ് ആശുപത്രിയിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. ഇവരുടെ ഏഴു വയസ്സുള്ള മകൻ മുഹമ്മദ് ഫർസിൻ നാട്ടിലാണ്. മൃതദേഹം അടുത്ത ദിവസ൦ നാട്ടിൽ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി സഹപ്രവർത്തകർ അറിയിച്ചു.

saudi news
Advertisment