Advertisment

സൗദിയിൽ നിന്നും അവധിയ്ക്ക് നാട്ടിൽ പോകാനിരിക്കെ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദമാം : സൗദിയിൽ നിന്നും അവധിയ്ക്ക് നാട്ടിൽ പോകാനിരിക്കെ, ദമാം ഖുദ്‌രിയയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് മെഡിക്കൽ കോളേജ് സ്വദേശി കണ്ണേവേലിയിൽ ബ്രിസ്റ്റോ യോഹന്നാൻ (29) ആണ് മരിച്ചത്.

Advertisment

publive-image

ദമാമിലെ ഒരു സ്വകാര്യ കമ്പനിയിൽ മൂന്നു വർഷമായി സെയിൽസ് എക്സിക്യൂട്ടീവ് ആയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ബ്രിസ്റ്റോ ഓടിച്ചിരുന്ന വാഹനം നിർത്തിയിട്ട ട്രൈലറിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ തൽക്ഷണം മരിച്ചു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ്: പരേതനായ യോഹന്നാന്‍. മാതാവ്: മോളി യോഹന്നാന്‍. സഹോദരി: ക്രിസ്റ്റി യോഹന്നാന്‍.

Advertisment