Advertisment

പാലക്കാട് സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു

New Update

publive-image

Advertisment

ജിദ്ദ : ഹൃദയാഘാതത്തെത്തുടര്‍ന്ന് ജിദ്ദയിൽ പാലക്കാട് സ്വദേശി മരണപ്പെട്ടു. പാലക്കാട്, തച്ചനാട്ടുകര, പുല്ലരിക്കോട് സ്വദേശി പരമ്പത്ത് അബ്ബാസ് (51) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ജിദ്ദയിലെ ഡോ. സുലൈമാൻ ഫഖീഹ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഞായറാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചതായിരുന്നു.

20 വര്‍ഷത്തിലധികമായി ജിദ്ദയിലുള്ള അബ്ബാസ് ഒടുവിൽ റുവൈസ് ഏരിയയിൽ മല്‍സ്യ വ്യാപാരം നടത്തുകയായിരുന്നു. നാല് വർഷങ്ങൾക്ക് മുമ്പാണ് അവസാനമായി നാട്ടില്‍ പോയി തിരിച്ചെത്തിയത്.

ഭാര്യ: ലൈല,

മക്കൾ: റഹിയാനത്ത്, റജ്ഫാൻ, റിൻസിയ,

മരുമക്കൾ: ഹാരിസ് നാട്ടുകൽ, സാദിഖ് മണ്ണാർക്കാട്.

saudi arabia
Advertisment