Advertisment

അനുകൂല ഉത്തരവ് കിട്ടിയില്ല ; സുപ്രിംകോടതിയില്‍ മധ്യവയസ്‌കന്റെ ആത്മഹത്യാശ്രമം ; ആശുപത്രിയിലേക്ക് മാറ്റി

New Update

ന്യൂഡല്‍ഹി : സുപ്രിംകോടതിയില്‍ നാടകീയ രംഗങ്ങള്‍. കോടതി വളപ്പിനുള്ളില്‍ മധ്യവയസ്‌കന്‍ ആത്മഹത്യാശ്രമം നടത്തി. കൈയിലെ ഞരമ്പ് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അനുകൂല ഉത്തരവ് കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

Advertisment

publive-image

കൈ മുറിഞ്ഞ് ചോര ഒലിക്കുന്ന നിലയിലായിരുന്നു. ഇയാളുടെ വസ്ത്രങ്ങളിലെല്ലാം രക്തം പടര്‍ന്നിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ സുരക്ഷ ഉദ്യോഗസ്ഥര്‍ ഇയാളെ കീഴ്‌പ്പെടുത്തി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോടതിയില്‍ നിന്നും അനുകൂല വിധി ലഭിക്കാത്തതിനാല്‍ ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് ഇയാള്‍ വിളിച്ചു പറയുണ്ടായിരുന്നു. കേസില്‍ തിരിച്ചടി ഉണ്ടായതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇയാളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിവായിട്ടില്ല

Advertisment