Advertisment

ഈ വർഷത്തെ സ്കൂൾ തുറക്കലിന്‍റെ കാര്യത്തിൽ അവ്യക്തത ! ഡിസംബറിനു മുമ്പ് സ്കൂൾ തുറക്കൽ ഉണ്ടായേക്കില്ല ! സീറോ അക്കാദമിക് ഇയറിന്‍റെ കാര്യത്തിൽ അതെങ്ങനെ നടപ്പാക്കുമെന്നതിൽ ആശങ്ക !

New Update

publive-image

Advertisment

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനുള്ള അനുകൂല സാഹചര്യം 2020 -നു മുമ്പ് ഉണ്ടാകുന്ന സാഹചര്യം ഇല്ലെന്നിരിക്കെ ഈ വർഷം സ്‌കൂൾ, കോളേജുകൾ തുറക്കുന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു.

നേരത്തെ സെപ്തംബർ ഒന്നുമുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിന്  കേന്ദ്രം ആലോചിച്ചെങ്കിലും കോവിഡ് വ്യാപനം കുറയുന്ന സാഹചര്യം ഉണ്ടാകാത്തതിനാലാണ് ഈ വർഷം സീറോ അക്കാദമിക് ഇയർ ആയി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നത്.

ക്ലാസ്സുകൾ നടക്കാതെയും അതിനാൽ പരീക്ഷ ഇല്ലാതിരിക്കുകയും ചെയ്യുന്ന വർഷത്തെയാണ് സീറോ അക്കാദമിക് ആയി പരിഗണിക്കുക.

അതേസമയം ഒന്നു മുതൽ ഉള്ള ക്ലാസ്സുകളിൽ ഓൺലൈൻ പഠനം തുടരുന്നുമുണ്ട്. പക്ഷേ ഓൺലൈൻ പഠനം കേരളം പോലുള്ള സംസ്ഥാനങ്ങളിൽ പോലും 70 ശതമാനത്തോളം എങ്കിലും എത്തുന്നില്ലെന്നാണ് വിലയിരുത്തൽ.

ഈ സാഹചര്യത്തിൽ ബീഹാർ, രാജസ്ഥാൻ, ബംഗാൾ പോലുള്ള സംസ്ഥാനങ്ങളിൽ ഉൾപ്പെടെ 50 ശതമാനം പോലും ഓൺലൈൻ പഠനം ഫലവത്തല്ലെന്നാണ് കണ്ടെത്തൽ.

ഓൺലൈൻ പഠനത്തിന്റെ പേരിൽ ഈ വർഷത്തെ വിദ്യാഭ്യാസവും മൂല്യനിർണയവും കണക്കാക്കിയാൽ അത് വിജയകരമാകുമോ എന്ന സംശയം കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമുണ്ട്.

അതിനാൽ തന്നെ ഈ വർഷത്തെ വിദ്യാഭ്യാസ കാര്യത്തിൽ കേന്ദ്ര തീരുമാനത്തിനൊപ്പം നീങ്ങാനാണ് സംസ്ഥാന സർക്കാരുകളുടെയും തീരുമാനം. കേന്ദ്ര തീരുമാനം വൈകുകയും ചെയ്യുന്നു.

ഒരുവർഷത്തെ അധ്യയനവർഷം ഒന്നാകെ റദ്ദാക്കുക എന്നാൽ അത് പ്രായോഗികമല്ല. അതും പരിഗണിക്കേണ്ടതുണ്ട്. പകരം ഈ വർഷത്തെ മൂല്യനിർണയം കൂടി അടുത്ത വർഷം പരിഗണിക്കുന്നതും ആലോചനയിലുണ്ട്.

അപ്പോഴും 10, 12, ഡിഗ്രി, പിജി അവസാനവർഷ പരീക്ഷകളുടെ കാര്യവുമുണ്ട്. അത് എങ്ങനെ പരിഗണിക്കണമെന്നതും പ്രശ്നമാകും.

സർക്കാരിനെ സംബന്ധിച്ച് ഏറ്റവും തലവേദന ഇപ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലാണ്. ഈ ഈ മാസം തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് ആലോചന.

 

education
Advertisment