Advertisment

ഒമാനിൽ സ്‌കൂള്‍ ബസില്‍ കുടുങ്ങിപ്പോയ നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

മസ്‌ക്കറ്റ് : ഒമാനിൽ സ്‌കൂള്‍ ബസില്‍ കുടുങ്ങിപ്പോയ നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. റുസ്താഖ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ആറു ദിവസമായി ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. ഈ മാസം 17നാണു സംഭവം. മറ്റു കുട്ടികളെ ഇറക്കിയെങ്കിലും ഈ കുഞ്ഞ് ഉറങ്ങിപ്പോവുകയായിരുന്നു.

publive-image

അഞ്ചു മണിക്കൂറിന് ശേഷം കുട്ടികളെ തിരികെ കൊണ്ടുവിടുവാൻ ഡ്രൈവര്‍ വാഹനം എടുത്തപ്പോഴാണ് കുട്ടിയെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം റുസ്തഖിലെ ആരോഗ്യ കേന്ദ്രത്തിലാണ് കൊണ്ടുപോയത്. പിന്നീട് പ്രധാന ആശുപത്രിയിലേക്ക് മാറ്റി വിദഗ്ധ ചികിത്സ ലഭ്യമാക്കി വരികയായിരുന്നു.

Advertisment