Advertisment

ഡോറിയാന്‍ ചുഴലിക്കാറ്റിന്റെ ഭീകര ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറൽ ; ചിത്രങ്ങൾ പകർത്തിയത് ഭൂമിയില്‍ നിന്നും ഏകദേശം 400 കിലോമീറ്റര്‍ അകലെ നിന്ന് ; പിന്നില്‍ ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനിലിരിക്കുന്ന ശാസ്ത്രജ്ഞന്മാർ !

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ന്യൂയോർക്ക്: ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനിലിരുന്ന് ശാസ്ത്രജ്ഞന്മാർ പകർത്തിയ ഡോറിയാന്‍ ചുഴലിക്കാറ്റിന്റെ ഭീകരദൃശ്യങ്ങള്‍ പുറത്ത്. ഇവർ ഡോറിയാന്റെ വഴിയും ശക്തിയുമൊക്കെ നിരീക്ഷിച്ച് കൃത്യമായ വിവരങ്ങള്‍ ആണ് ഭൂമിയിലേയ്ക്ക് കൈമാറുന്നത്.

Advertisment

publive-image

ബഹിരാകാശ യാത്രികരായ ലൂക് പര്‍മീറ്റാനോ, ക്രിസ്റ്റീന കോച്ച് എന്നിവരാണ് അമ്പരപ്പിക്കുന്ന ഈ ഭീകരക്കാഴ്ചയുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നാസയും ഡോറിയാനെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നുണ്ട്. ഭൂമിയില്‍ നിന്നും ഏകദേശം 400 കിലോമീറ്റര്‍ അകലെ നിന്നുമാണ് ഡോറിയാന്റെ പകര്‍ത്തിയിരിക്കുന്നത്.

സ്പേസ് സ്റ്റേഷനിലിരുന്ന് കാണുന്ന ഡോറിയൻ ചുഴലിക്കാറ്റിൻ്റെ ഭീകര ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. സ്പേസ് സ്റ്റേഷനിലിരുന്ന് ശാസ്ത്രജ്ഞന്മാർ പകർത്തിയ ചിത്രങ്ങളും വീഡിയോയുമാണ് ട്വിറ്ററിലൂടെ പ്രചരിക്കുന്നത്.

Advertisment