Advertisment

പെട്രോള്‍ വേണ്ട; മൂന്നു സ്‍കൂട്ടറുകളുമായി ഒരു ഇന്ത്യന്‍ കമ്പനി

author-image
admin
New Update

ആഗ്ര ആസ്ഥാനമായ ഇലക്ട്രിക് സ്‍കൂട്ടർ നിർമാതാക്കളായ NIJ ഓട്ടോമോട്ടീവ് പുതിയ മൂന്ന് ഇലക്ട്രിക് സ്‍കൂട്ടര്‍ മോഡലുകൾ ഇന്ത്യയിൽ പുറത്തിറക്കി. QV60, ആക്സിലറോ, ഫ്ലിയോൺ എന്നീ മോഡലുകളാണ് കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നതെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisment

publive-image

51,999 രൂപയാണ് QV60 ഇലക്ട്രിക് സ്‌കൂട്ടറിന് വില. ട്യൂബ്‌ലെസ് ടയറുകൾ, എൽഇഡി പ്രൊജക്ടർ

ഹെഡ്‌ലാമ്പുകൾ, എൽഇഡി കളർ ഡിസ്‌പ്ലേ, കീലെസ് എൻട്രി, ഫൈൻഡ്-മൈ-സ്‌കൂട്ടർ ഫീച്ചർ, ആന്റി തെഫ്റ്റ് ലോക്ക്, അലാറം സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്ന നിരവധി ഫീച്ചർ ഇതിലുണ്ട്. ഭാരം കുറഞ്ഞ ബോഡി ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്.

45,000 രൂപയാണ് ആക്സിലറോ ഇ-സ്കൂട്ടറിന് വില. റെഡ്, ഗോൾഡ് കളർ ഓപ്ഷനുകളിൽ ഇത് എത്തുന്നു. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഡിജിറ്റൽ എൽഇഡി സ്പീഡോമീറ്റർ, ലോംഗ് ഫുട്ട് ബോർഡ്, പില്യൺ റൈഡറിനായി ബാക്ക് റെസ്റ്റ് എന്നിവ ഇതിൽ ലഭിക്കുന്നു. ഫ്ലാഗ്ഷിപ്പ് മോഡലായ ഫ്ലിയോൺ ഇ-സ്കൂട്ടറിന് 47,000 രൂപ ആണ് വില. പേൾ വൈറ്റ്, ചെറി റെഡ്, പൂനെ ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്.

ജിപിഎസ് പ്രാപ്‌തമാക്കിയ സിസ്റ്റം, ആന്റി തെഫ്റ്റ് അലാറം, ഐഒടി അകത്ത്, റിവേഴ്‌സ്,

പാർക്കിംഗ് അസിസ്റ്റ്, പുഷ് ബട്ടൺ സ്റ്റാർട്ട്, യുഎസ്ബി ചാർജിംഗ് എന്നിവയ്‌ക്കൊപ്പം 3 റൈഡിംഗ്

മോഡുകളും ഇതിലുണ്ട്.

scoocter
Advertisment