Advertisment

കൊച്ചി വെണ്ടുരുത്തി കായലില്‍ ഇറങ്ങി ജലവിമാനം; ഇത് കൗതുകക്കാഴ്ച

New Update

publive-image

Advertisment

കൊച്ചി: ജലവിമാനം കൊച്ചി വെണ്ടുരുത്തി കായലില്‍ ഇറങ്ങിയത് കൗതുകക്കാഴ്ചയായി. ഗുജറാത്തില്‍ ആരംഭിക്കുന്ന രാജ്യത്തെ ആദ്യ ജലവിമാന സര്‍വീസിനായി മാലിദ്വീപില്‍നിന്ന് അഹമ്മദാബാദിലേക്ക് പോകുന്ന വിമാനം ഇന്ധനം നിറയ്ക്കാനാണ് കൊച്ചിയില്‍ ഇറങ്ങിയത്. ഒരു മണിക്കൂറിനുശേഷം ഗോവയിലേക്ക് പറന്നു.

സ്‌പൈസ്‌ജെറ്റ്, ഇന്ത്യന്‍ നേവി, സിയാല്‍, ജില്ലാ ഭരണകൂട പ്രതിനിധികള്‍ ചേര്‍ന്നാണ് ജലവിമാനത്തെയും അതിലെ കാബിന്‍ ക്യൂ അംഗങ്ങളെയും സ്വീകരിച്ചത്. വിമാനത്തില്‍ ഇന്ധനം നിറയ്ക്കാനുള്ള സജ്ജീകരണങ്ങള്‍ കൊച്ചി നാവികാസ്ഥാനത്തിനടുത്ത് നേരത്തെ സജ്ജമാക്കിയിരുന്നു.

ഇന്ന് രാലിലെ ഏഴരയോടെ മാലിദ്വീപില്‍നിന്ന് പുറപ്പെട്ട ഇരട്ട എന്‍ജിന്‍ ജലവിമാനം ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് നാവികാസ്ഥാനത്തിനടുത്ത് ഇറങ്ങിയത്. ഗുജറാത്തിലെ ഏകതാപ്രതിമയുമായി ബന്ധപ്പെട്ടുള്ള ടൂറിസം വികസനം ലക്ഷ്യമിട്ടാണ് ജലവിമാന സര്‍വീസ് തുടങ്ങുന്നത്.

Advertisment