Advertisment

കൊവിഡ് സ്ഥിരീകരിച്ച ക്രുണാല്‍ പാണ്ഡ്യയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ എട്ടു താരങ്ങള്‍ നിരീക്ഷണത്തില്‍; ഇതില്‍ മലയാളി താരവും? മത്സരം നാളെ നടക്കുമോയെന്നതിലും ആശങ്ക

New Update

publive-image

കൊളംബോ: ക്രുണാല്‍ പാണ്ഡ്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ന് നടക്കേണ്ടിയിരുന്ന ഇന്ത്യ-ശ്രീലങ്ക രണ്ടാം ട്വന്റി 20 മത്സരം നാളത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. ഇരുടീമുകളിലെയും എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. പരിശോധനാഫലത്തില്‍ എല്ലാവരും രോഗബാധിതരല്ലെന്ന് തെളിഞ്ഞെങ്കില്‍ മാത്രമേ മത്സരം നാളെ നടത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ.

അതേസമയം, ക്രുണാലുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ എട്ടു താരങ്ങള്‍ നിരീക്ഷണത്തിലാണ്. ഇത് ആരൊക്കെയാണെന്ന് ബിസിസിഐ പുറത്തുവിട്ടില്ല. ഹാര്‍ദ്ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, കൃഷ്ണപ്പ ഗൗതം, മലയാളി താരം ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ ഐസൊലേഷനിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. പൃഥി ഷായും നിരീക്ഷണത്തിലാണെന്നാണ് സൂചന.

Advertisment