Advertisment

സാമൂഹിക അകലം ഉറപ്പാക്കുന്നതിന് കുടകളും സ്റ്റിക്കറുകളും നല്‍കി സിയറ്റ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: സാമൂഹിക അകലം ഉറപ്പാക്കുന്നതിന് 'സര്‍ക്കിള്‍ ഓഫ് സേഫ്റ്റി' സംരംഭവുമായി ടയര്‍ നിര്‍മാതാക്കളായ സിയറ്റ്. എറണാകുളത്തും കേരളത്തിലെ മറ്റ് നഗരങ്ങളിലും സാമൂഹിക അകലം പാലിക്കാനുള്ള ഒരു പുതിയ പദ്ധതിയാണ് ഇത്.

Advertisment

publive-image

കേരളത്തിലുടനീളമുള്ള വിവിധ ചെറുകിട സ്റ്റോറുകള്‍ക്കും ഡീലര്‍മാര്‍ക്കും 'സര്‍ക്കിള്‍ ഓഫ് സേഫ്റ്റി' സുരക്ഷാ കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യും. സാമൂഹിക അകലം പാലിക്കുന്നതിനുള്ള സ്റ്റിക്കറുകളും കുടകളും അടങ്ങുന്നതാണ് കിറ്റ്. സാമൂഹിക അകലം ഉറപ്പാക്കുന്നതിന് കുടുംബശ്രീയിലെ സ്ത്രീകള്‍ നിര്‍മ്മിച്ച കുടകളാണ് സൗജന്യമായി നല്‍കുന്നത്.

കേരള സര്‍ക്കാരിന്റെ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന ദൗത്യം (എസ്.പി.ഇ.എം) നടപ്പിലാക്കിയ വനിതാ ശാക്തീകരണ പദ്ധതിയുടെ ഭാഗമായാണ് കുടുംബശ്രീയിലെ സ്ത്രീകള്‍ കുടകള്‍ നിര്‍മ്മിക്കുന്നത്. സിയറ്റ് ഇതുവരെ 1000 കുടകള്‍ കേരളത്തിലുടനീളം വിതരണം ചെയ്തു. ഇതുകൂടാതെ 1000 കുടകള്‍കൂടി ഇനി വിതരണം ചെയ്യും.

സാമൂഹ്യ അകലം പാലിക്കുന്നതിനുള്ള വൃത്താകൃതിയിലുള്ള സ്റ്റിക്കറുകളാണ് കടകളിലും മറ്റും ഒട്ടിക്കുന്നത്. കടകള്‍ക്ക് പുറത്ത് കടയുടമകള്‍ വരച്ച വൃത്തങ്ങള്‍ മാറ്റി സിയറ്റ് സര്‍ക്കിള്‍ ഓഫ് സേഫ്റ്റി സ്റ്റിക്കറുകള്‍ സ്ഥാപിക്കും. ഉപയോക്താക്കള്‍ക്ക് ഒരു ചെറുകിട സ്റ്റോറിലോ ടയര്‍ ഡീലര്‍ഷിപ്പുകളിലോ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു.

'സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ശക്തിയും അത് രോഗ വ്യാപനത്തില്‍ വരുത്തുന്ന മാറ്റവും ഞങ്ങള്‍ മനസ്സിലാക്കുന്നു. കൊറോണ വൈറസിനെതിരെ കേരള സര്‍ക്കാര്‍ അഭിനന്ദനീയമായ രീതിയിലാണ് പോരാടുന്നത്. ''ബ്രേക്ക് ദി ചെയിന്‍'' ക്യാമ്പയിന് ഒരു സഹായമായി സുരക്ഷാ സ്റ്റിക്കറുകളും കുടകളും നല്‍കി ചെറിയ രീതിയില്‍ സര്‍ക്കാരിന് പിന്തുണ നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.' സിയറ്റ് ടയേഴ്‌സ് ലിമിറ്റഡ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ അമിത് തൊലാനി പറഞ്ഞു.

ഒരു വ്യക്തി യാത്ര ചെയ്യുന്ന എല്ലായിടത്തും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് സിയറ്റ് സിറ്റി ഓഫ് സേഫ്റ്റി സംരംഭം ഉറപ്പുവരുത്തുന്നു. സിയറ്റ് ടയര്‍ ഷോപ്പുകളിലും സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് കുടകള്‍ വിതരണം ചെയ്തിട്ടുണ്ട്. പരസ്പരം സ്പര്‍ശിക്കാത്ത രണ്ട് തുറന്ന കുടകള്‍ ഒരു മീറ്റര്‍ ദൂരം ഉറപ്പാക്കും.

സാമൂഹ്യ അകലം പാലിക്കുന്നതിനും പകര്‍ച്ചവ്യാധിയുടെ വേഗത കുറയ്ക്കുന്നതിനും സംസ്ഥാനത്തെ മറ്റ് നഗരങ്ങളെയും സമാനമായ രീതിയില്‍ പിന്തുണയ്ക്കാന്‍ പദ്ധതിയുണ്ട്. എറണാകുളത്തിനൊപ്പം കേരളത്തിലുടനീളം സിയറ്റ് സര്‍ക്കിള്‍ ഓഫ് സേഫ്റ്റി സംരംഭം നടപ്പാക്കുന്നുണ്ട്.

seeyat umbrella distribution
Advertisment