Advertisment

സുഹൃത്തിനെ ജാമ്യത്തിലിറക്കാൻ വന്നു: പൊലീസ് തൊപ്പി ധരിച്ച് സ്റ്റേഷനിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ സെൽഫി: വിവാദമായതോടെ പോസ്റ്റ് മുക്കി

New Update

ചാലക്കുടി:  സിപിഎം ബ്രാഞ്ച് സെക്രട്ടറി പൊലീസ് തൊപ്പി ധരിച്ച് സ്റ്റേഷനിൽ സെൽഫി. മറ്റൊരാളെ ജാമ്യത്തിലിറക്കാൻ ചാലക്കുടി സ്റ്റേഷനിലെത്തിയ പോട്ട കെ.കെ. റോഡ് ബ്രാഞ്ച് സെക്രട്ടറി അനുരാജാണ് കാക്കിത്തൊപ്പിയണിഞ്ഞ സെൽഫി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ‘

Advertisment

publive-image

പുതുവർഷത്തലേന്നു രാത്രിയായിരുന്നു സംഭവം. ഗതാഗതനിയമം ലംഘിച്ചതിനും പൊതുസ്ഥലത്തു ബഹളമുണ്ടാക്കിയതിനും കുറേപ്പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിലൊരാളെ ജാമ്യത്തിലെടുക്കാനാണ് അനുരാജ് എത്തിയത്.

നഗരത്തിൽ രണ്ടിടത്തായി ആയിരങ്ങൾ പങ്കെടുത്ത പുതുവത്സരാഘോഷം നടന്നതിനാൽ ഭൂരിപക്ഷം ഉദ്യോഗസ്ഥരും അവിടെ ഡ്യൂട്ടിയിലായിരുന്നു. 2 പൊലീസ് ഉദ്യോഗസ്ഥർ മാത്രമാണ് ഈ സമയത്ത് സ്റ്റേഷനിൽ ഉണ്ടായിരുന്നത്.

പുതുവർഷം പൊലീസ് സ്റ്റേഷനിൽ, ഞെട്ടലിൽ’ എന്ന അടിക്കുറിപ്പോടെയാണ് 5 സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന 5 സെൽഫി ചിത്രങ്ങൾ അനുരാജ് പോസ്റ്റ് ചെയ്തത്. വിവാദമായതോടെ പോസ്റ്റ് നീക്കി.

കേസുകളിൽപ്പെട്ട 12 പേരും ജാമ്യമെടുക്കാൻ എത്തിയ 24 പേരും ഉൾപ്പെടെ 36 പേർ സ്റ്റേഷനിൽ‌ ഒന്നിച്ചെത്തിയതോടെ തിരക്കേറി. ഇതിനിടെ അനുരാജ് പൊലീസിന്റെ വിശ്രമമുറിയിലിരുന്ന തൊപ്പിയെടുത്തു തലയിൽ വച്ചു പലവട്ടം സെൽഫിയെടുത്തു. ചില ചിത്രങ്ങളിൽ സുഹൃത്തുക്കളും കൂടി. സംഭവം വിവാദമാകുകയും സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകുകയും ചെയ്തതോടെ പോസ്റ്റ് നീക്കി. അനുരാജിനെ സ്റ്റേഷനിലേക്കു വിളിപ്പിച്ചിട്ടുണ്ടെന്ന് എസ്ഐ ബി.കെ. അരുൺ അറിയിച്ചു. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തിട്ടില്ല.

Advertisment