Advertisment

ഉമ്മന്‍ചാണ്ടിയുടെ നിയമസഭ സാമാജികത്വത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷം; ആര്‍ജിഐഡിഎസ് സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്ന് ഗവര്‍ണ്ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ ഉദ്ഘാടനം ചെയ്യും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി സമാജികനെന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെലവപ്പ്‌മെന്റ് സ്റ്റഡീസ് ( ആര്‍.ജി.ഐ.ഡി.എസ്) സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്ന്.

'Development Embedded with compassion' എന്ന പേരില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ രാവിലെ 10 മണിക്ക് കേരള ഗവര്‍ണ്ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ ഉദ്ഘാടനം ചെയ്യും. ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കുന്ന സെമിനാറില്‍ കെ.പി.സി.സി അധ്യക്ഷന്‍ മുള്ളപ്പള്ളി രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും.

മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി, സംസ്ഥാന കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍, കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കന്‍, വിഖ്യാത ചലചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിവരും സെമിനാറില്‍ സംസാരിക്കും.

തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിലെ കോണ്‍ഫറന്‍സ് ഹാളില്‍ പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംഘടിപ്പിക്കുന്ന സെമിനാറില്‍ 50 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.

50 വര്‍ഷത്തിനിടെ കേരളത്തിന്റെ വികസന രംഗത്തും നിയമനിര്‍മ്മാണ രംഗത്തും ഉമ്മന്‍ചാണ്ടി നടത്തിയ ഇടപെടലുകള്‍, സഹജീവികളോടുള്ള കരുതല്‍ എന്നിവ സെമിനാറില്‍ മുഖ്യ ചര്‍ച്ചാവിഷയമാകും.

വിവിധ മേഖലകളിലെ 20-ഓളം ക്ഷണിക്കപ്പെട്ട പ്രതിനിധികളുമായി ഉമ്മന്‍ചാണ്ടി നടത്തുന്ന ആശയ വിനിമയത്തോടെയാകും സെമിനാര്‍ സമാപിക്കുക

oommen chandy
Advertisment