Advertisment

താന്‍ ബിജെപി പിന്തുണ തേടി ആരുടെ അടുത്തും പോയിട്ടില്ല....ശബരിമല പ്രശ്‌നത്തില്‍ തനിക്കെതിരെ 993 കേസുകള്‍ ഉണ്ട്.... വി മുരളീധരനെതിരെ എത്ര കേസുകള്‍ ഉണ്ട്....കേന്ദ്രമന്ത്രി വി മുരളീധരനെതിരെ വീണ്ടും ടിപി സെന്‍കുമാര്‍

New Update

കൊച്ചി: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ വീണ്ടും ടിപി സെന്‍കുമാര്‍. താന്‍ ബിജെപി പിന്തുണ തേടി ആരുടെ അടുത്തും പോയിട്ടില്ലെന്ന് സെന്‍കുമാര്‍ പറഞ്ഞു. എന്‍ഡിഎയുമായി സെന്‍കുമാറിന് ബന്ധമില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി നേതൃത്വം നല്‍കുന്ന ബിഡിജെഎസാണ് എന്‍ഡിഎയുടെ ഘടകക്ഷിയെന്ന് വി മുരളീധരന്‍ പറഞ്ഞിരുന്നു.

Advertisment

publive-image

ശബരിമല പ്രശ്‌നത്തില്‍ തനിക്കെതിരെ 993 കേസുകള്‍ ഉണ്ട്. വി മുരളീധരനെതിരെ എത്ര കേസുകള്‍ ഉണ്ട. എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെയുള്ളതുപോലെ സാമ്ബത്തിക തട്ടിപ്പ് കേസുകളല്ലെന്നും ടിപി സെന്‍കുമാര്‍ പറഞ്ഞു.

സെന്‍കുമാറിന് പിന്തുണയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തുവന്നിരുന്ന. സെന്‍കുമാര്‍ രാഷ്ട്രീയക്കാരനല്ലെന്നും മറ്റ് പല മേഖലകളിലും കാര്യക്ഷമമായി ഇടപെടുന്നയാളാണെന്നുമായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്. സെന്‍കുമാര്‍ കേരളത്തില്‍ അംഗീകാരമുള്ളയാളാണ്. സെന്‍കുമാറിന്റെ സേവനം മെച്ചപ്പെട്ടതെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ വില നല്‍കുന്നുണ്ടെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

 

 

Advertisment