Advertisment

കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ലൈംഗികാരോപണം: പരാതിയുമായി രംഗത്തെത്തിയത് ദുബായില്‍ ബാര്‍ ഡാന്‍സറായിരുന്ന ബിഹാര്‍ സ്വദേശിനി: വിവാഹ വാഗ്ദാനം നല്‍കി 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചു: ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി

New Update

മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ലൈംഗികാരോപണം. വിവാഹ വാഗ്ദാനം നൽകി 2009 മുതൽ 2018 വരെ പീഡിപ്പിച്ചെന്നു പരാതിയിൽ പറയുന്നു.

Advertisment

publive-image

ദുബായിൽ ബാർ ഡാൻസറായിരുന്ന ബിഹാർ സ്വദേശി പരാതി നൽകിയതായി ദേശീയ മാധ്യമമായ ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു.

ബന്ധത്തിൽ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും അന്ധേരിയിലെ ഒഷിവാര പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ വ്യാഴാഴ്ച നൽകിയ പരാതിയിൽ മുപ്പത്തിമൂന്നുകാരിയായ യുവതി ആരോപിച്ചു.

പരാതിയുടെ അടിസ്ഥാനത്തിൽ ബിനീഷിനെതിരെ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. മാനഭംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ബിനീഷിനെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ അന്വേഷണം ആരംഭിച്ചെന്നും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലെ നടപടി സ്വീകരിക്കുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ശൈലേഷ് പസൽവാർ പറഞ്ഞു.

Advertisment