Advertisment

എസ്എഫ്‌ഐ നേതാവിന്റെ പിഴവ് ചൂണ്ടിക്കാട്ടിയ എഐഎസ്എഫ് നേതാവിനെതിരെ സൈബര്‍ ആക്രമണം; സംഘപരിവാരുകാര്‍ക്ക് നിങ്ങളെക്കാള്‍ മാന്യതയുണ്ടെന്ന് എഐഎസ്എഫ് നേതാവ്‌

New Update

publive-image

Advertisment

കോഴിക്കോട്: 1936 ഓഗസ്റ്റ് 12നായിരുന്നു എഐഎസ്എഫിന്റെ രൂപീകരണം. എന്നാല്‍ എഐഎസ്എഫിന്റെ 85-ാം വാര്‍ഷിക ദിനമായ ഓഗസ്റ്റ് 12ന് എസ്എഫ്‌ഐ ദേശീയ ജോയിന്റ് സെക്രട്ടറി ദിപ്‌സിത ജോയി 'സംഘടിത വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ 85 വര്‍ഷം' എന്ന അടിക്കുറിപ്പോടെ എസ്എഫ്‌ഐ പതാകയേന്തിയ വിദ്യാര്‍ത്ഥികളുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.

എന്നാല്‍ 1936ല്‍ രൂപീകരിച്ച സംഘടന എഐഎസ്എഫ് ആണെന്ന് വ്യക്തമാക്കി സിപിഐ, എഐവൈഎഫ്, എഐഎസ്എഫ് നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ പിഴവ് ചൂണ്ടിക്കാട്ടിയ എഐഎസ്എഫ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അശ്വിന്‍ ആവളയ്ക്ക് നേരിടേണ്ടി വന്നത് സൈബര്‍ ആക്രമണമാണ്.

ആക്രമണത്തിനു പിന്നിൽ സൈബർ സഖാക്കളാണെന്ന്‌ അശ്വിൻ പറയുന്നു. ബംഗാളിനും ത്രിപുരയ്ക്കും പിന്നാലെ കേരളത്തിലും വെട്ടുകിളി ആക്രമണം. സംഘപരിവാറുകാർക്ക് നിങ്ങളെക്കാൾ മാന്യത ഉണ്ട്’എന്ന് അശ്വിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Advertisment