പത്തനംതിട്ടയിൽ എസ്‌എഫ്‌ഐ നേതാവിന് വെട്ടെറ്റു

ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Thursday, July 12, 2018

Image result for വെട്ടി പരുക്കേല്‍പ്പിച്ചു

പത്തനംതിട്ട: എസ്‌എഫ്‌ഐ നേതാവിനെ അജ്ഞാത സംഘം വെട്ടി പരുക്കേല്‍പ്പിച്ചു. എസ്‌എഫ്‌ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം ഉണ്ണിരവി(21)ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഉണ്ണി ബൈക്കില്‍ സഞ്ചരിക്കുമ്ബോള്‍ പിന്നിലൂടെ എത്തിയ സംഘം വെട്ടുകയായിരുന്നു.

ബുധനാഴ്ച രാത്രി 8.30 ഓടെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് ബൈക്കില്‍ വീട്ടിലേക്ക് പോകുമ്ബോഴാണ് സംഭവം. ഉണ്ണിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു.

നേരത്തെ, അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന് എസ്‌എഫ്‌ഐ-എസ്ഡിപിഐ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നെന്നും, ഉണ്ണിക്കെതിരെ വധഭീഷണി ഉയര്‍ത്തിയിരുന്നെന്നും പൊലീസ് അറിയിച്ചു.

×