Advertisment

എസ്എഫ്ഐ ദേശീയ അധ്യക്ഷന്‍ വിപി സാനു വിവാഹിതനാകുന്നു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം : എസ്എഫ്ഐ ദേശീയ അധ്യക്ഷന്‍ വിപി സാനു വിവാഹിതനാകുന്നു. ഡിസംബര്‍ 30നാണ് വിവാഹം. സാനു തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിട്യൂട്ടിലെ ഗവേഷക വിദ്യാര്‍ഥി ഗാഥ എം ദാസാണ് വധു.

publive-image

മലപ്പുറം വളാ‌ഞ്ചേരിയിലെ സാഗര്‍ ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 30 ന് വൈകിട്ട് നാലിനും എട്ടിനും ഇടയില്‍ വിവാഹ സത്കാരം നടക്കും. എസ് എഫ് ഐ ദേശീയ സെക്രട്ടറി മയൂഖ് ബിശ്വാസടക്കമുള്ളവര്‍ വിവാഹത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി. ലോക്സഭ തെരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥിയായിരുന്നു വി പി സാനു.

Advertisment