Advertisment

എസ്‌എഫ്‌ഐയുടെ ഭീഷണി: അഡ്മിഷന്‍ ലഭിച്ച സ്കൂളില്‍ നിന്ന് മറ്റൊരു സ്കൂളിലേക്ക് മാറികൊല്ലപ്പെട്ട ശരത് ലാലിന്റെ ബന്ധുവായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി: ഭീഷണി രൂക്ഷമായതോടെ വിദ്യാര്‍ത്ഥി സ്‌കൂളില്‍ നിന്ന് ടിസി വാങ്ങിയത് പൊലീസ് സംരക്ഷണത്തില്‍

New Update

പെരിയ​; എസ്‌എഫ്‌ഐയുടെ ഭീഷണിയെത്തുടര്‍ന്ന് അഡ്മിഷന്‍ ലഭിച്ച സ്കൂളില്‍ നിന്ന് മറ്റൊരു സ്കൂളിലേക്ക് മാറി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി.

Advertisment

ഭീഷണി രൂക്ഷമായതോടെ പൊലീസ് സംരക്ഷണത്തില്‍ എത്തിയാണ് വിദ്യാര്‍ത്ഥി സ്കൂളില്‍ നിന്ന് ടിസി വാങ്ങിയത്. കല്യോട്ട് കൊല്ലപ്പെട്ട ശരത്‌ലാലിന്റെ ബന്ധു ദീപക്കിനാണ് ദുരനുഭവമുണ്ടായത്.

publive-image

രാവണീശ്വരം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സയന്‍സ് ഗ്രൂപ്പിനാണ് ദീപക് ചേര്‍ന്നത്. പ്രവേശനദിവസം തന്നെ എസ്‌എഫ്‌ഐക്കാര്‍ ഒരു കാര്‍ഡ് തന്നിട്ട് ഇതുമായി ക്ലാസില്‍ വന്നാല്‍ മതിയെന്ന് കല്പിച്ചുവെന്ന് ദീപക് പറയുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ക്ലാസിലെത്തിയ ദീപക്കിനോട് കാര്‍ഡ് എവിടെയെന്ന് ചോദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടുകാര്‍ ഇതറിഞ്ഞ് സ്ഥലംമാറ്റ അപേക്ഷ നല്‍കി.

പെരിയ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ദീപക്കിന് പ്രവേശനം കിട്ടി. എന്നാല്‍ ടിസി വാങ്ങാന്‍ വന്നാല്‍ ആക്രമിക്കും എന്നായി ഭീഷണി. ടിസി വാങ്ങാന്‍ ഇങ്ങോട്ടുവന്നാല്‍ കാണിച്ചുതരുമെന്ന ശബ്ദസന്ദേശം ദീപക്കിന്റെ മൊബൈല്‍ ഫോണില്‍ തുടരെ വന്നു.

ഇതേത്തുടര്‍ന്ന് കെഎസ് യു മുന്‍ ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ വിവരം അറിയിച്ചു. ഹൊസ്ദുര്‍ഗ് പോലീസിന്റെ സംരക്ഷണത്തില്‍ തിങ്കളാഴ്ച സ്‌കൂളിലെത്തി ദീപക് ടി.സി. വാങ്ങി. പിന്നീടും ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം വാട്‌സാപ്പില്‍ വന്നതായി ദീപക് പറഞ്ഞു.

എന്നാല്‍ ആരോപണം തെറ്റാണെന്നും എസ്‌എഫ്‌ഐക്കെതിരേയുള്ള കരുതിക്കൂട്ടിയുള്ള ആക്രമണമാണ് ഇതെന്നാണ് എസ്‌എഫ്‌ഐ നേതൃത്വം പറയുന്നത്.

Advertisment