Advertisment

പ്രളയം കഴിഞ്ഞപ്പോള്‍ കേരളത്തിന് അടുത്ത പണി കിട്ടി ? അമേരിക്ക, ബ്രിട്ടീഷ്, സൗദി, ഫ്രാന്‍സ് എംബസികള്‍ അവരുടെ പൗരന്മാരോട് കേരളം സന്ദർശിക്കുമ്പോൾ ജാഗ്രതപാലിക്കാൻ നിർദേശം നൽകി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ഡല്‍ഹി : ശബരിമല വിഷയത്തില്‍ അനാവശ്യ വിവാദം ആളിക്കത്തിച്ച് വിവാദ വ്യവസായത്തിന് കോപ്പ് കൂട്ടിയ കേരളത്തിനു പണി കിട്ടി. ഇന്ത്യയിലെ അമേരിക്കൻ, ബ്രിട്ടീഷ്, സൗദി , ഫ്രാന്‍സ് എംബസികള്‍ അവരുടെ പൗരന്മാരോട് കേരളം സന്ദർശിക്കുമ്പോൾ ജാഗ്രതപാലിക്കാൻ നിർദേശം നൽകിയിരിക്കുകയാണ്.

പ്രളയം കഴിഞ്ഞാല്‍ കേരളം നേരിടുന്ന ഏറ്റവും വലിയ ദുരന്തമായി ശബരിമല വിവാദം മാറിയിരിക്കുകയാണ്. സര്‍ക്കാരും ബിജെപി പക്ഷവും വാശിയില്‍ തന്നെയാണ്. ഇതിനിടെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്ന ഇത്തരം സംഭവങ്ങള്‍ ആരും അറിയുന്നുമില്ല.

അല്ലെങ്കില്‍ അതിനു സമയമില്ല. കേരളത്തില്‍ ക്രമസമാധാന നില തകരാറിലാണ്, പരക്കെ അക്രമമാണ് എന്ന നിലയിലാണ് വിദേശത്തേയ്ക്ക് വാര്‍ത്തകള്‍ എത്തുന്നത്. പ്രളയാനന്തര പുനസൃഷ്ടിക്ക് പകരം കേരളത്തില്‍ നടക്കുന്നത് യുവതീ പ്രവേശനമാണ്. അതാണ്‌ കേരളത്തിലെ നീറുന്ന പ്രശ്നം എന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്.

sabarimala
Advertisment