Advertisment

ഷാഫി പറമ്പിലിനെയും ശബരീനാഥനെയും ആശുപത്രിയിലേക്ക് മാറ്റി; യൂത്ത് കോണ്‍ഗ്രസിന്‍റെ മൂന്ന് സംസ്ഥാന നേതാക്കള്‍ നിരാഹാര സമരം തുടങ്ങും: റിജിൽ മാക്കുറ്റി, നുസൂർ, റിയാസ് എന്നിവർ സമരം ഏറ്റെടുക്കും

New Update

publive-image

Advertisment

തിരുവനന്തപുരം: നിരാഹാര സമരം നടത്തുന്ന എംഎല്‍എമാരായ ഷാഫി പറമ്പിലിനെയും കെ എസ് ശബരീനാഥനെയും ആശുപത്രിയിലേക്ക് മാറ്റും. പകരം യൂത്ത് കോണ്‍ഗ്രസിന്‍റെ മൂന്ന് സംസ്ഥാന നേതാക്കള്‍ നിരാഹാര സമരം തുടങ്ങും. റിജിൽ മാക്കുറ്റി, നുസൂർ, റിയാസ് എന്നിവരാണ് നിരാഹാര സമരം നടത്തുക.

പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സിന്‍റെ സമരം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കുകയായിരുന്നു. താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയത് റദ്ദാക്കണം, പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരുടെ നിയമനം ഉറപ്പുവരുത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കഴിഞ്ഞ 9 ദിവസമായി നിരാഹാര സമരം നടത്തുകയായിരുന്നു ഷാഫി പറമ്പിലും ശബരീനാഥനും. എന്നിട്ടും സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയോ തിരിഞ്ഞുനോക്കുകയോ ചെയ്തില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി.

എംഎൽഎമാരുടെ ജീവന്‍റെ വില മുഖ്യമന്ത്രി മനസ്സിലാക്കിയില്ല. സ്പീക്കറും തിരിഞ്ഞുനോക്കിയില്ല. മന്ത്രിമാരെ വിട്ട് ചർച്ച നടത്തേണ്ടതായിരുന്നു. മെഡിക്കൽ സംഘത്തെ പോലും അയച്ചില്ലെന്നും ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും വിമര്‍ശിച്ചു.

Advertisment