Advertisment

മത്സരിക്കുന്നത് കായും ഖായും ഗായും അല്ല ജയരാജാ..മുരളീധരനാണ് ; ഇരുട്ടിന്റെ മറവില്‍ ആളെ തീര്‍ക്കണ കളിയല്ലിത് .10-12 ലക്ഷം ജനങ്ങളുടെ ഉള്ളറിയണ പോരാട്ടമാണ് ; ഷാഫി പറമ്പില്‍ എംഎല്‍എ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കൊച്ചി: വടകരയില്‍ പി ജയരാജനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരന്‍ മത്സരിക്കും. അപ്രതീക്ഷിതമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസുകാരും ഞെട്ടി. ഇത് പല നേതാക്കന്‍മാരും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.

Advertisment

ജയരാജനെതിരെ മത്സരിക്കുന്നത് കായും ഖായും ഗായും അല്ല ജയരാജാ..മുരളീധരനാണ്. കെ കരുണാകരന്റെ മകന്‍ മുരളീധരനാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

publive-image

ഇരുട്ടിന്റെ മറവില്‍ ആളെ തീര്‍ക്കണ കളിയല്ലിത് .10-12 ലക്ഷം ജനങ്ങളുടെ ഉള്ളറിയണ പോരാട്ടമാണ്. അല്ലെങ്കിലും പാര്‍ലിമെന്റ് കാലന്മാര്‍ക്കിരിക്കാനുള്ള ഇടമല്ല.വടകരയിലെ ജനങ്ങള്‍ വിവേകത്തോടെ വിധിയെഴുതുമെന്ന് ഷാഫി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മണിക്കൂറുകള്‍ നീണ്ട രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊടുവില്‍ കെ മുരളീധരനെ വടകരയില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. നിരവധി പേരുകള്‍ പരിഗണിച്ച ശേഷമാണ് അപ്രതീക്ഷിതമായി മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കുന്നത്.

Advertisment