Advertisment

ഇന്ന് അജന്‍ഡയില്‍ വന്നത് മാത്രമാണ് ഒഴിവാക്കിയതെങ്കില്‍ വഞ്ചന; എത്രപേരെ സ്ഥിരപ്പെടുത്തി, എത്രപേരെ ഒഴിവാക്കി എന്നത് കൃത്യമായി പറയണമെന്ന് മുല്ലപ്പള്ളി; . ഇതുവരെയുള്ള നിയമനം റദ്ദാക്കണമെന്ന് ഷാഫി

New Update

തിരുവനന്തപുരം: ഇന്ന് അജന്‍ഡയില്‍ വന്നത് മാത്രമാണ് ഒഴിവാക്കിയതെങ്കില്‍ വഞ്ചനയെന്ന് കെപിസിസി പ്രസി‍ഡന്റ്. എത്രപേരെ സ്ഥിരപ്പെടുത്തി, എത്രപേരെ ഒഴിവാക്കി എന്നത് കൃത്യമായി പറയണമെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു. ഇതുവരെയുള്ള നിയമനം റദ്ദാക്കണമെന്ന് നിരാഹര സമരം നടത്തുന്ന എംഎല്‍എമാരായ ഷാഫി പറമ്പിലും കെ.എസ്.ശബരീനാഥനും ആവശ്യപ്പെട്ടു.

Advertisment

publive-image

സര്‍ക്കാര്‍ സര്‍വീസിലെ താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവയ്ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതിന് പിന്നാലെയാണ് പ്രതികരണം. ഇതുവരെ നടത്തിയ നിയമനങ്ങള്‍ റദ്ദാക്കില്ല. വിവിധ വകുപ്പുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.

ആരോഗ്യവകുപ്പില്‍ 3000 തസ്തിക സൃഷ്ടിക്കും. പരിയാരം മെഡിക്കല്‍ കോളജ് -772, ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ്-1200, ആയുഷ്- 300, മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് –728, മണ്ണ് സംരക്ഷണ വകുപ്പ്- 111, 35 ഹയര്‍ സെക്കന്‍‍ഡറി സ്കൂളുകളില്‍ 151 എന്നിങ്ങനെയാകും പുതിയ തസ്തികകള്‍.

psc rank holders strike
Advertisment