Advertisment

'അവന്‍റെ ഉറ്റവര്‍ ജീവനോടെയിരിക്കുമ്പോള്‍ അവരെ സഹായിക്കാന്‍ നമ്മുക്ക് ആര്‍ക്കും സാധിച്ചില്ല..ആ കുറ്റബോധത്തോടെ തന്നെ ഇവര്‍ക്കൊരു സ്ഥലവും വീടും ഒരു ഉത്തരവാദിത്തം എന്ന നിലക്ക് യൂത്ത് കോണ്‍ഗ്രസ്സ് ഏറ്റെടുക്കുന്നുവെന്ന് ഷാഫി പറമ്പില്‍

New Update

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ദമ്പതികളുടെ മരണത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. 'അവന്റെ ഉറ്റവര്‍ ജീവനോടെയിരിക്കുമ്പോള്‍ അവരെ സഹായിക്കാന്‍ നമ്മുക്ക് ആര്‍ക്കും സാധിച്ചില്ല..

Advertisment

publive-image

ആ കുറ്റബോധത്തോടെ തന്നെ ഇവര്‍ക്കൊരു സ്ഥലവും വീടും ഒരു ഉത്തരവാദിത്തം എന്ന നിലക്ക് യൂത്ത് കോണ്‍ഗ്രസ്സ് ഏറ്റെടുക്കുന്നു'- ഷാഫി പറമ്പില്‍ ഫേസ്‌ബുക്കില്‍ കുറിച്ച വാക്കുകളാണ് ഇവ.

അച്ഛനും അമ്മയും കണ്‍മുന്നില്‍ കത്തിയമരുന്ന കാഴ്‌ച്ച കാണേണ്ടി വന്ന ആ മക്കളോട് ക്ഷമാപണം നടത്തിക്കൊള്ള ഷാഫിയുടെ വാക്കുകള്‍ ഓരോ മലയാളികളുടെയും നെഞ്ചിലാണ് തറയ്ക്കുന്നത്.

പൊലീസിന്റെ അമിത താല്‍പ്പര്യം നിറഞ്ഞ നടപടിയോട് ദുര്‍ബലമായ ചെറുത്തു നില്‍പ്പു നടത്തി കീഴടങ്ങുകയായിരുന്നു രാജനും അമ്പിളിയും.

SHAFIPARAMBIL
Advertisment