Advertisment

താലിബാനെ പുകഴ്ത്തി പ്രസ്താവന; ഷാഹിദ് അഫ്രീദി വിവാദത്തില്‍

New Update

publive-image

ഇസ്ലാമാബാദ്: താലിബാനെ പ്രശംസിച്ച് പ്രസ്താവന നടത്തിയ മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി വിവാദത്തില്‍. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അഫ്രീദി വിവാദ പ്രസ്താവന നടത്തിയത്.

'പോസിറ്റീവ് മനോഭാവത്തോടെയാണ് താലിബാന്റെ വരവ്. അവര്‍ ജോലി ചെയ്യാന്‍ സ്ത്രീകളെ അനുവദിക്കുന്നു. ക്രിക്കറ്റിനോട് അനുകൂലമായ മനസ്ഥിതിയാണ് അവരുടേത്'- എന്നിങ്ങനെയായിരുന്നു അഫ്രീദിയിടെ പ്രസ്താവന. നിരവധി പേരാണ് അഫ്രീദിയെ സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശിക്കുന്നത്.

shahid afridi
Advertisment