Advertisment

മുന്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട് അതോറിറ്റി അംഗവും കേരളാ കോണ്‍ഗ്രസ് നേതാവും കോട്ടയം മാത്യു ആന്‍ഡ് സണ്‍സ് ചിട്ടി ഫണ്ട് ഉടമയുമായ ഷാജന്‍ കട്ടച്ചിറ അന്തരിച്ചു

New Update

കോട്ടയം : മുന്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട് അതോറിറ്റി അംഗവും കേരളാ കോണ്‍ഗ്രസ് നേതാവുമായ ഏറ്റുമാനൂര്‍ കട്ടച്ചിറ ഊന്നൂകല്ലുംതൊട്ടിയില്‍ പരേതനായ ഓ എം മാത്യുവിന്‍റെ മകന്‍ ഷാജന്‍ കട്ടച്ചിറ നിര്യാതനായി.

Advertisment

publive-image

സംസ്കാരം വെള്ളിയാഴ്ച  ഉച്ചകഴിഞ്ഞ് 3 മണിക്ക് കട്ടച്ചിറ സെന്‍റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയില്‍ നടക്കും. മൃതദേഹം വെള്ളിയാഴ്ച രാവിലെ 8 മണിക്ക് വസതിയില്‍ കൊണ്ടുവരും. പെട്ടെന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നു ഒരാഴ്ചയായി കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ ആയിരുന്നു അന്ത്യം. ഭാര്യ ഷൈനി. രേഷ്മ, റോഷന്‍, റോഷ് നാമോള്‍ എന്നിവര്‍ മക്കളാണ് .

കോട്ടയത്തെ പ്രധാന ധനകാര്യ സ്ഥാപനമായ മാത്യു ആന്‍ഡ് സണ്‍സ് ചിട്ടി ഫണ്ട് ഉടമയുമായിരുന്നു. യു ഡി എഫ് കോട്ടയം നിയോജകമണ്ഡലം മുന്‍ ചെയര്‍മാനായിരുന്ന ഷാജന്‍ കട്ടച്ചിറ ലയണ്‍സ് ക്ലബ് മുന്‍ പ്രസിഡന്റ്റുമായിരുന്നു .

shajan katachra
Advertisment