Advertisment

ഇന്ന് പുലര്‍ച്ചെ അന്തരിച്ച കോട്ടയത്തെ വ്യവസായിയും രാഷ്ട്രീയ - സാമൂഹിക രംഗത്തെ പ്രമുഖനുമായിരുന്ന ഷാജൻ കട്ടച്ചിറ (56 ) യുടെ സംസ്കാരം വെള്ളിയാഴ്ച

New Update

publive-image

Advertisment

കോട്ടയം : ഇന്ന് പുലര്‍ച്ചെ അന്തരിച്ച കോട്ടയത്തെ വ്യവസായിയും രാഷ്ട്രീയ - സാമൂഹിക - സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന മുന്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അംഗം ഷാജൻ കട്ടച്ചിറ (56 ) യുടെ സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കട്ടച്ചിറ സെന്റ് സേവ്യേഴ്സ് ദേവാലയ സെമിത്തേരിയിൽ നടക്കും.

മൃതദ്ദേഹം വെള്ളി രാവിലെ 9 മണിക്ക് വസതിയിൽ കൊണ്ടുവരും. കട്ടച്ചിറ ഊന്നുകല്ലുംതൊട്ടിയിൽ പരേതനായ ഒ എം മാത്യുവിന്‍റെ മകനാണ്. മാതാവ് പരേതയായ ചിന്നമ്മ മാന്നാനം  ചാവറ കുടുംബാംഗമാണ്.

കോട്ടയത്തെ പ്രമുഖ ബാങ്കിംഗ് ഗ്രൂപ്പായ മാത്യു ആൻഡ് സൺസ് ചിട്ടിഫണ്ട്സ് ആൻഡ് ബാങ്കേഴ്സ് ,

റോഷ്കോ ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, റോഷ്കോ മ്യൂച്ചൽ ബെനഫിറ്റ് നിധി ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ സ്ഥാപകനും ഡയറക്ടറും, കുമ്മണ്ണൂർ എം.എസ്സ്. ഫിനാൻസിയേഴ്സ് പാർട്ട്ണറുമാണ് .

കേരള കോൺഗ്രസ്സ് (എം) സംസ്ഥാന ഭാരവാഹി , യു.ഡി.എഫ്. കോട്ടയം നിയോജക മണ്ഡലം ചെയർമാൻ, കട്ടച്ചിറ ലയൺസ് ക്ലബ്ബ് ചാർട്ടർ പ്രസിഡണ്ട് , സാംസ്കാര കേന്ദ്രം പ്രസിഡണ്ട് എന്നീ നിലകളിൽ ഷാജൻ പ്രവർത്തിച്ചു വന്നിരുന്നു.

പളളിക്കത്തോട് പുളിക്കൽ ഷൈനിയാണ് ഭാര്യ.

മക്കൾ : രേഷ്മ (സെന്റ് ഗിറ്റ്സ് കോളേജ് . അധ്യാപിക) റോഷൻ എം.കോം, റോഷ്ന ബി.എസ്സ്.സി. (കെ.ഇ. കോളേജ് മാന്നാനം) വിദ്യാർത്ഥികളാണ്.

തോമസുകൂട്ടി ( യുണെറ്റ്ഡ് ട്രേഡിംഗ് ഏജൻസീസ് . എറണാകുളം), കുഞ്ഞമ്മ ചെറുകര - പടിഞ്ഞാറ്റിൻകര പാല, സാലി മാലാനകരോട്ട് - കുറുച്ചിത്താനം, റെജി (റെജി അസ്സോസിയേറ്റ്സ് എറണാകുളം), പരേതരായ അപ്പച്ചൻ , ബോബി, ബെന്നി എന്നിവരാണ് സഹോദരങ്ങൾ .

shajan katachra
Advertisment